Join Whatsapp Group. Join now!
Aster MIMS 25/06/2023

Vaccine | 'ഇനിയാർക്കും പോളിയോ ബാധിക്കരുത്'; വാക്സിൻ വിമുഖത കാട്ടുന്നവരോട് സ്വന്തം ജീവിതം വിവരിച്ച് ഹകീം കമ്പാർ; ആരോഗ്യ സുരക്ഷയ്ക്ക് അവബോധവുമായി മഞ്ചേശ്വരത്തെ 'കോലായക്കൂട്ടം'

വീട്ടുമുറ്റ ആരോഗ്യ സംവാദം ശ്രദ്ധേയമായി Vaccine, Awareness, Health, Manjeshwar, കാസറഗോഡ് വാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com) വാക്സിൻ വിമുഖത കാട്ടുന്നവരോട് മൊഗ്രാൽ പുത്തൂർ കമ്പാറിലെ ഹകീമിന് പറയാനുണ്ടായത് സ്വന്തം ജീവിതമാണ്. 'അറിവില്ലായ്‌മ കൊണ്ട് എനിക്ക് മാതാപിതാക്കൾ കുത്തിവെപ്പൊന്നും എടുത്തില്ല. അതുകൊണ്ട് എനിക്ക് പോളിയോ രോഗം പിടിപ്പെടുകയും വലത് കാലിനെ ബാധിക്കുകയും ചെയ്തു. പോളിയോ തുള്ളിമരുന്ന് നൽകാൻ വേണ്ടി തന്നെ 10 - 15 വർഷത്തോളം ഞാൻ വീടുകൾ കയറി ഇറങ്ങിയിട്ടുണ്ട്. എന്റെ പഞ്ചായതായ മൊഗ്രാൽ പുത്തൂരിൽ പോളിയോ നൽകാത്തവരുടെ വീട്ടിൽ ഞാൻ പോയി സ്വന്തം അനുഭവം വിവരിക്കും. നമ്മൾ കുഞ്ഞുങ്ങൾക്ക് വാക്സിൻ കൊടുക്കാൻ മറക്കരുത്', നിശബ്ദമായി വാക്കുകൾ ശ്രവിച്ച ആൾക്കൂട്ടം കയ്യടികളോടെയാണ് ഹകീം കമ്പാറിന്റെ നിർദേശം സ്വീകരിച്ചത്.

News, Manjeshwar, Kasaragod, Kerala, Vaccine, Awareness, Health, Video, Vaccine awareness programme held.

മിഷൻ ഇന്ദ്രധനുഷ് എന്ന സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ പ്രചരണാർഥം കാസർകോട് ജില്ലാ മെഡികൽ ഓഫീസും (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് മഞ്ചേശ്വരം സി എച് സി യുടെ നേതൃത്വത്തിൽ ഹൊസബെട്ടുവിൽ സംഘടിപ്പിച്ച 'കോലായക്കൂട്ടം' വീട്ടുമുറ്റ ആരോഗ്യ സംവാദമാണ് ഹകീം അടക്കമുള്ളവരുടെ അനുഭവങ്ങൾ കൊണ്ടും വിദഗ്ധരുടെ സാന്നിധ്യത്താലും വേറിട്ട പ്രമേയവും കൊണ്ടും ശ്രദ്ധേയമായത്. അഞ്ച് വയസ് വരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0 സംഘടിപ്പിക്കുന്നത്.

ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മിഷന്‍ ഇന്ദ്രധനുഷ് സംരക്ഷണം നല്‍കും. കൂടാതെ, ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും. മുന്‍കാലങ്ങളില്‍ ഭാഗികമായി കുത്തിവെപ്പ് എടുത്തവര്‍ക്കും ഇതുവരെയും എടുക്കാന്‍ കഴിയാത്തവര്‍ക്കും കുത്തിവെപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയും. അന്ധവിശ്വാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പേരിൽ മക്കളുടെ പ്രതിരോധ കുത്തിവെപ്പുകൾ നിഷേധിച്ചവർക്ക് മുന്നിൽ ശാസ്ത്ര ബോധത്തിന്റെ നേരുകൾ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു കോലായക്കൂട്ടം പരിപാടിയിലൂടെ ആരോഗ്യപ്രവർത്തകർ. ഹൊസബെട്ടു കടപ്പുറത്ത് പ്രതിരോധകുത്തിവെയ്പ്പിനായി പ്രത്യേക കാംപുകളും തീരുമാനിച്ചു.

News, Manjeshwar, Kasaragod, Kerala, Vaccine, Awareness, Health, Video, Vaccine awareness programme held.

ദഫ്മുട്ടും പാട്ടുകളും ഒപ്പം പങ്കെടുത്തവർക്ക് നൽകിയ കപ്പയും മത്തിക്കറിയും കട്ടൻ ചായയും വേറിട്ട അനുഭവം പകർന്നു. മഞ്ചേശ്വരം ഗ്രാമപഞ്ചായത് പ്രസിഡണ്ട് ജീന്‍ ലവീന മൊന്തേറൊ, ഗ്രാമ പഞ്ചായതംഗം ജൈമുന്നീസ, ജില്ലാ ആർ സി എച് ഓഫിസർ ഡോ. ആമിന ടി പി, മഞ്ചേശ്വരം സർകിൾ ഇൻസ്പെക്ടർ രജീഷ് തെരുവത്ത്, ജില്ലാ എഡ്യുകേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുല്ലത്വീഫ് മഠത്തിൽ, ഹെൽത് ഇൻസ്പെക്ടർ ചന്ദ്രശേഖരൻ തമ്പി, ജില്ലാ എപിഡമിക് സെൽ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ പി വി മഹേഷ് കുമാർ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ കെ കെ മുഹമ്മദ് കുഞ്ഞി, പ്രമിൻ, ജൂനിയർ പബ്ലിക് ഹെൽത് നഴ്സ് സഫ്നബീഗം എന്നിവർ സംസാരിച്ചു.

Keywords: News, Manjeshwar, Kasaragod, Kerala, Vaccine, Awareness, Health, Video, Vaccine awareness programme held.
< !- START disable copy paste -->

Post a Comment