ഹരിത കര്‍മ സേനാംഗങ്ങള്‍ മുഖേന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും യൂസര്‍ ഫീ ഈടാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ട്. കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റ്ിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരം തദ്ദേശ സ്ഥാപനം അംഗീകരിക്കുന്ന നിയമാവലിയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കണം. യൂസര്‍ഫീ നല്‍കാത്തവര്‍ക്ക് പിഴ ഈടാക്കാനും നിയമാവലിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അജൈവ മാലിന്യ സംസ്‌കരണതിന്റെ അവിഭാജ്യ ഘടകമാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍. മാലിന്യ സംസ്‌കരണം വഴി പൊതുജനാരോഗ്യ സംരക്ഷണം കൂടിയാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നിര്‍വഹിക്കുന്നത്. വീടുകളുടെ അകത്തളത്തില്‍ നിന്ന് തന്നെ വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങണമെന്നും ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
Keywords: User fee, Haritha Karma Sena, Collector, Kasaragod District Collector, Inbasekar Kalimuthu IAS, Kerala News, Kasaragod News, Malayalam News, Kasaragod, User fee for Haritha Karma Sena is mandatory: Collector.
< !- START disable copy paste -->