city-gold-ad-for-blogger

Complaint | 'ആധാറില്ലാത്ത പിഞ്ചു വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു'; പ്രദേശവാസികള്‍ ബസ് തടഞ്ഞു

മംഗ്‌ളുറു: (www.kasargodvartha.com) ഉള്ളാള്‍ കുമ്പളയില്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതിയില്ലെന്ന കാരണം പറഞ്ഞ് കെഎസ്ആര്‍ടിസി ബസ് കന്‍ഡക്ടര്‍ പിഞ്ചു വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടതായി പരാതി. ക്ഷുഭിതരായ നാട്ടുകാര്‍ അടുത്ത സ്റ്റോപില്‍ ബസ് തടഞ്ഞ് കന്‍ഡക്ടറെ വിളിച്ചിറക്കി ചോദ്യം ചെയ്തു.
     
Complaint | 'ആധാറില്ലാത്ത പിഞ്ചു വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു'; പ്രദേശവാസികള്‍ ബസ് തടഞ്ഞു

മംഗ്‌ളുറു-കുമ്പള റൂടില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക ആര്‍ടിസി സിറ്റി ബസ് കന്‍ഡക്ടര്‍ എസ്എച് ഹുസൈനാണ് കുമ്പള ഗവ.സ്‌കൂള്‍ വിട്ടു വരുകയായിരുന്ന രണ്ട്, മൂന്ന് ക്ലാസുകളിലെ അഞ്ച് പെണ്‍കുട്ടികളെ ഇറക്കിവിട്ടത്.

സ്ഥിരം കന്‍ഡക്ടര്‍ അവധിയായതിനാല്‍ താല്‍ക്കാലികമായി ജോലിക്ക് കയറിയതായിരുന്നു ഹുസൈന്‍. ഇതേ ബസില്‍ പതിവ് യാത്രാക്കാരായ കുട്ടികളോട് ഇതുവരെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക എംഎംഗുലാബി പറഞ്ഞു.

അവരും ഈ ബസ് യാത്രക്കാരിയാണ്. ആധാര്‍ പരിശോധിക്കണമെന്ന നിര്‍ദേശം പാലിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മനുഷ്യത്വരഹിത പെരുമാറ്റം എന്ന ആക്ഷേപങ്ങളോട് കന്‍ഡക്ടര്‍ പ്രതികരിച്ചു.

Keywords: KSRTC, Malayalam News, Mangalore, Mangalore News, Underage students who do not have Aadhaar Dropped off.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia