അബൂദബി: (www.kasargodvartha.com) ഹോളിഡേ സെയില്‍ പ്രഖ്യാപിച്ച് അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് സര്‍വീസ്. ഇപ്പോഴത്തെ ഹോളിഡേ സെയിലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത് സെപ്തംബര്‍ 10-ാം തീയതി വരെ ടികറ്റുകള്‍ ബുക് ചെയ്യുന്നവര്‍ക്കായിരിക്കും. സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിലാണ് ഇക്കാലയളവില്‍ ടികറ്റുകള്‍ ലഭ്യമാക്കുക എന്നാണ് കംപനി അറിയിച്ചത്.
2023 സെപ്റ്റംബര്‍ 11 മുതല്‍ അടുത്ത വര്‍ഷം മാര്‍ച് 24 വരെയുള്ള കാലയളവിലേക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ടികറ്റുകള്‍ ലഭിക്കാന്‍ കഴിയുമെന്നാണ് കംപനി വ്യക്തമാക്കുന്നത്. ഇകനോമി ക്ലാസില്‍ വിവിധ നഗരങ്ങളിലേക്ക് അബൂദബിയില്‍ നിന്ന് 895 ദിര്‍ഹം മുതലാണ് ടികറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.
അതേസമയം കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ചും നിലവിലുള്ള നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ഇത്തിഹാദ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള സര്‍വീസുകളും കംപനി വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ മാസം മുതല്‍ കൊച്ചിയിലേക്ക് എട്ട് അധിക സര്‍വീസുകള്‍ കൂടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മാത്രമല്ല, തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും ഉണ്ടായിരുന്ന പ്രതിദിന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയും ചെയ്യും. തിരുവനന്തപുരത്തേക്കുള്ള വിമാനം അബൂദബിയില്‍ നിന്ന് പുലര്‍ചെ 2.20 മണിക്കും കോഴിക്കോടേക്കുള്ള വിമാനം ഉച്ചയ്ക്ക് 1.40 മണിക്കുമായിരിക്കും പുറപ്പെടുക. കൊച്ചിയിലേക്ക് എട്ട് സര്‍വീസുകള്‍ കൂടി പുതിയതായി ആരംഭിക്കുന്നതോടെ ഇത്തിഹാദ് എയര്‍വേയ്‌സിന് ആഴ്ചയില്‍ ആകെ 21 സര്‍വീസുകളുണ്ടാവും. വിദേശ രാജ്യങ്ങളിലെ നിരവവധി സെക്ടറുകളിലേക്കും ഇത്തിഹാദ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിക്കുകയും നിലവിലുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Gulf, World, Top-Headlines, UAE, Holiday sale, Flight, Service, Etihad Airways, UAE Airline, UAE airline announces holiday sale.