Join Whatsapp Group. Join now!
Aster MIMS 25/06/2023

Drowned | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് യുവാവും രക്ഷിക്കാന്‍ ശ്രമിച്ച സുരക്ഷാ ഗാര്‍ഡും മരിച്ചു

തൈക്കടപ്പുറം ബോട് ജെടിക്ക് സമീപമാണ് അപകടം Drowned, Obituary, Died, Nileshwar, കാസറഗോഡ് വാര്‍ത്തകള്‍
നീലേശ്വരം: (www.kasargodvartha.com) കടലില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് യുവാവും രക്ഷിക്കാന്‍ ശ്രമിച്ച സുരക്ഷാ ഗാര്‍ഡും മുങ്ങിമരിച്ചു. നീലേശ്വരം തൈക്കടപ്പുറത്തെ ദാമോദരന്റെ മകനും മീന്‍ പിടുത്ത തൊഴിലാളിയുമായ രാജേഷ് (38), ഭരതന്റെ മകന്‍ കാസര്‍കോട് സീ റെസ്‌ക്യൂ ഗാര്‍ഡ് അംഗം എം സനീഷ് (34) എന്നിവരാണ് മരിച്ചത്.
     
Drowned, Obituary, Died, Nileshwar, Kerala News, Kasaragod News, Malayalam News, Two Youths Drowned In Sea.

തൈക്കടപ്പുറം ബോട് ജെടിക്ക് (Boat Jetty) സമീപം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. തീരത്തു നിന്നും കടലിലേക്ക് നീന്തി വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ രാജേഷ് ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സനീഷും ഒഴുക്കില്‍ അകപ്പെടുകയായിരുന്നു.

പ്രദേശവാസികളും മറ്റു റെസ്‌ക്യൂ ഗാര്‍ഡുമാരും രണ്ടുപേരെയും രക്ഷിച്ച് കരയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
           
Drowned, Obituary, Died, Nileshwar, Kerala News, Kasaragod News, Malayalam News, Two Youths Drowned In Sea.

Keywords: Drowned, Obituary, Died, Nileshwar, Kerala News, Kasaragod News, Malayalam News, Two Youths Drowned In Sea.
< !- START disable copy paste -->

Post a Comment