Join Whatsapp Group. Join now!
Aster MIMS 25/06/2023

Police Booked | വിദ്വേഷ പ്രസംഗം: ബജ്‌റംഗ്ദള്‍ നേതാക്കള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

പുനീത് അത്താവര്‍, സമ്പത്ത് കാര്‍ക്കള എന്നിവര്‍ക്കെതിരെയാണ് നടപടി Police, Provocative Speech, Mangalore, Bajrang Dal, Leaders

മംഗളൂറു: (www.kasargodvartha.com) വിദ്വേഷ പ്രസംഗം നടത്തിയെന്ന സംഭവത്തില്‍ രണ്ട് ബജ്‌റംഗ്ദള്‍ നേതാക്കള്‍ക്കെതിരെ കാര്‍ക്കള പൊലീസ് സ്വമേധയാ കേസെടുത്തു. സംഘടനയുടെ മംഗളൂറു ഡിവിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പുനീത് അത്താവര്‍, കാര്‍ക്കള സിറ്റി കോ-ഓര്‍ഡിനേറ്റര്‍ സമ്പത്ത് കാര്‍ക്കള എന്നിവര്‍ക്കെതിരെയാണ് കേസ്.

പൊലീസ് പറയുന്നത്: കാര്‍ക്കളയില്‍ ഞായറാഴ്ച സംഘടിപ്പിച്ച പഞ്ചന മേരവണിഗെ പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് കേസിന്നാധാരം. കാലിക്കശാപ്പില്‍ ഏര്‍പ്പെടുന്നവര്‍ അതിന്റെ അനന്തരഫലം അനുഭവിക്കും എന്ന് പറഞ്ഞ മുഖ്യപ്രഭാഷകന്‍ പുനീത് 'പശുവിനെ അറുക്കുന്നവന്റെ തലയും ഉടലില്‍ കാണില്ല' എന്ന് ഭീഷണി മുഴക്കിയിരുന്നു. പരിപാടിയുടെ സംഘാടകന്‍ എന്ന നിലയിലാണ് സമ്പത്തിനെ പ്രതി ചേര്‍ത്തത്.

News, National, Top-Headlines, Police, Provocative Speech, Mangalore, Bajrang Dal, Leaders,  Two Bajrang Dal men booked for provocative speech

Keywords: News, National, Top-Headlines, Police, Provocative Speech, Mangalore, Bajrang Dal, Leaders, Two Bajrang Dal men booked for provocative speech. 

Post a Comment