Join Whatsapp Group. Join now!
Aster MIMS 25/06/2023

Vande Bharat | കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ മംഗ്ളുറു - തിരുവനന്തപുരം റൂടിൽ സർവീസ് നടത്തുമോ? ഈ സമയക്രമത്തിൽ ഓടിക്കുകയാണെങ്കിൽ നേട്ടമെന്ന് യാത്രക്കാർ; പരശുറാം എക്‌സ്പ്രസിന്റെയും പ്രയോജനം കൂടുതൽ പേർക്ക് ലഭിക്കാൻ ചെറിയ മാറ്റം മതി

യാത്രാ പ്രതിസന്ധിക്ക് ആശ്വാസമാകും Vande Bharat, Train, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ മംഗ്ളുറു - തിരുവനന്തപുരം റൂടിൽ സർവീസ് നടത്തുന്നതിനെ കുറിച്ച് റെയിൽവേ ആലോചിക്കുന്നുണ്ടെന്ന റിപോർടിൽ പ്രതീക്ഷയോടെ യാത്രക്കാർ. ഇതിന് മുന്നോടിയായി പാലക്കാട് ഡിവിഷനിൽനിന്നുള്ള രണ്ട് ലോകോ പൈലറ്റുമാർക്കുള്ള പരിശീലനം ചെന്നൈയിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഏറ്റവും ഒടുവില്‍ ഗോവ-എറണാകുളം റൂടും പരിഗണിക്കുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

 
Time suggestion for 2nd Vande Bharat train for Kerala

ഏത് റൂടിൽ വന്ദേ ഭാരത് സർവീസ് നടത്തുമെന്നതിനെ കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും സർവീസ് വൈകാതെ ആരംഭിക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. മതിയായ ട്രെയിനുകളുടെ അഭാവം മൂലം യാത്രാപ്രതിസന്ധി നേരിടുന്ന കാസർകോട്ടെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ മംഗ്ളുറു - തിരുവനന്തപുരം റൂടിൽ വന്ദേ സർവീസ് ഓടിക്കണമെന്നാണ് കാസർകോട്ടെ ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇതിനായി സമയക്രമവും യാത്രക്കാർ മുന്നോട്ട് വെക്കുന്നു.

മംഗ്ളുറു - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് പുലർചെ 4.55ന് മംഗ്ളൂറിൽ നിന്ന് പുറപ്പെട്ട് കാസർകോട് - 5.30, കണ്ണൂർ - 6.30, കോഴിക്കോട് - 7.30, ഷൊർണൂർ - 8.30, തൃശൂർ - 9.10, എറണാകുളം - 10.20, ആലപ്പുഴ - 11.15, കൊല്ലം - 12.25, തിരുവനന്തപുരം - ഉച്ചയ്ക്ക് 1.35 എന്ന തരത്തിൽ ഓടിക്കാമെന്നാണ് കുമ്പള റെയിൽ പാസൻജേഴ്സ് അസോസിയേഷൻ പ്രസിഡന്റും ട്രെയിൻ യാത്ര സംബന്ധമായ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന നിസാർ പെറുവാഡ് അഭിപ്രായപ്പെട്ടു. മടക്കയാത്രയിൽ തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് കൊല്ലം 3.25, ആലപ്പുഴ 3.35, എറണാകുളം - 5.30, തൃശൂർ 6.40, ഷൊർണൂർ 7.25, കോഴിക്കോട് - 8.25, കണ്ണൂർ - 9.25, കാസർകോട് - 10.25, മംഗ്ളുറു - 11.15 എന്നിങ്ങനെ സർവീസ് നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
     
News, Kerala, Kasaragod, Train, Malayalam News,  Time suggestion for 2nd Vande Bharat train for Kerala.

പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയം ഏകദേശം ഇങ്ങനെ ആവുമെങ്കിൽ പരശുറാം എക്‌സ്പ്രസ് മംഗ്ളൂറിൽ നിന്ന് രാവിലെ അരമണിക്കൂർ വൈകി പുറപ്പെട്ടാൽ കാസർകോട്ടെ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അതുപ്രകാരം മംഗ്ളുറു - 5.30, കാസർകോട് - 6.15, കാഞ്ഞങ്ങാട് - 6.35, നീലേശ്വരം - 6.45, ചെറുവത്തൂർ - 6.50, കണ്ണൂർ - 7.40, കോഴിക്കോട് - 9.15 എന്നിങ്ങനെ സർവീസ് നടത്താനാവും. അങ്ങനെ ആവുമ്പോൾ തലപ്പാടി മുതൽ കാസർകോട് വരെയുള്ള ആളുകൾക്ക് കാസർകോട് സ്റ്റേഷനിൽ രാവിലെ എത്തി വണ്ടി പിടിക്കാൻ എളുപ്പമാവും. മലയോര മേഖലയിലുള്ളവർക്ക് കാഞ്ഞങ്ങാട്, നീലേശ്വരം സ്റ്റേഷനുകളിൽ എത്തി ട്രെയിൻ പിടിക്കാൻ സൗകര്യമാകും. കോഴിക്കോട് പോകുന്നവർക്ക് ഓഫിസിലും മറ്റും എത്തുവാൻ പറ്റിയ സമയവുമാണിത്. ഇക്കാര്യത്തിൽ അധികൃതരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Keywords:  News, Kerala, Kasaragod, Train, Malayalam News,  Time suggestion for 2nd Vande Bharat train for Kerala.
< !- START disable copy paste -->

Post a Comment