city-gold-ad-for-blogger

Arrested | 'വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയെ പിന്നാലെ വന്ന് കടന്നുപിടിച്ചു'; യുവാവ് അറസ്റ്റില്‍

തൃശൂര്‍: (www.kasargodvartha.com) വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയെ പിന്നാലെ വന്ന് കടന്നുപിടിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വീട്ടില്‍ ജെറാള്‍ഡ് (24) ആണ് അറസ്റ്റിലായത്. സ്ത്രീയുടെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊലീസ് പറയുന്നത്: പരിസരങ്ങളിലെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കംപനിയുടെ ഡെലിവറി ബോയ് ആണ് പ്രതിയെന്ന് മനസിലായി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്ന സ്ത്രീക്ക് വാഹനത്തിന്റെ നമ്പര്‍ നോക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലായത്. 

Arrested | 'വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയെ പിന്നാലെ വന്ന് കടന്നുപിടിച്ചു'; യുവാവ് അറസ്റ്റില്‍

വിയ്യൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ സി ബൈജുവിന്റെ നേതൃത്വത്തില്‍ എസ് ഐ ജിനികുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ ശ്രീദേവി, സിവില്‍ പോലീസ് ഓഫീസര്‍ മാരായ അനില്‍കുമാര്‍ പി സി, വിമല്‍രാജ് എന്നിവരടങ്ങുന്ന സംഘം തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Keywords: Thrissur, News, Kerala, Woman, attack, arrest, arrested, police, case, crime, Top-Headlines, Thrissur: Attack against woman; Man arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia