മംഗളൂറു: (www.kasargodvartha.com) മൂന്നു വയസുകാരി കിടങ്ങില്‍ വീണ് മരിച്ചു. നല്‍കുര്‍ ഗ്രാമത്തില്‍ കജെ ദൊഡ്ഡമനെയില്‍ സന്തോഷ് ബൊവിയുടെ മകള്‍ ക്രിഥികയാണ് (മൂന്ന്) മരിച്ചത്. ഓഗസ്റ്റ് ഒന്ന് രാത്രിയാണ് സംഭവം. മുത്തശ്ശിയുടെ കൂടെ തൂങ്ങി നടക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ കിടങ്ങില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. മുത്തശ്ശി മഞ്ജുളയുടെ കൂടെ നടന്ന കുട്ടി വെള്ളം നിറഞ്ഞ കിടങ്ങില്‍ വീണ് മുങ്ങിപ്പോവുകയായിരുന്നു എന്നും റിപോര്‍ടുകള്‍ പറയുന്നു.
Keywords: Mangalore, News, National, Death, Baby, Child, Death, Drown, Three year old girl drowns in ditch.