ഇവിടത്തെ വനങ്ങളിൽ നായാട്ട് വ്യാപകമാണെന്ന പരാതി ഉയർന്നതിനിടെ തുടർന്ന് വനംവകുപ്പ് അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഓട്ടമലയില്‍ നിന്നും ഒരുമാസം മുമ്പ് റാണിപുരത്തുനിന്നും നായാട്ടുസംഘത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. കൃഷിയിടത്തിലെത്തുന്ന പന്നികളെ വെടിവെക്കാമെന്ന ഉത്തരവിന്റെ മറവിലാണ് നായാട്ട് നടത്തുന്നതെന്നാണ് ആക്ഷേപം. പരിശോധന ഇനിയും തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബി ശേശപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആർ കെ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നായാട്ട് സംഘത്തിൽ പെട്ടവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഓടിപ്പോയവരെ പിടികൂടുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണവും നടന്നുവരുന്നുണ്ട്.
Keywords: News, Rajapuram, Arrested, Hunting Gang, Police, Investigation, Three of hunting gang arrested; 3 persons escaped.
< !- START disable copy paste -->