മംഗളൂറു: (www.kasargodvartha.com) എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മലയാളിയായ കോളജ് വിദ്യാര്‍ഥി ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കോളജ് വിദ്യാര്‍ഥിയായ ഉബൈദ് (21), അബ്ദുല്‍ റഊഫ് (29), മുഹമ്മദ് ഇര്‍ശാദ് (21) എന്നിവരെയയാണ് മംഗളൂറു പാണ്ഡേശ്വരം അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: മൂന്നുപേരും ചേര്‍ന്ന് നഗരത്തില്‍ ജെപ്പുവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മനോഹര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 13,750 രൂപ വില കണക്കാക്കുന്ന 5.071 ഗ്രാം എംഡിഎംഎ, 1500രൂപ, ഡിജിറ്റല്‍ അളവുതൂക്ക ഉപകരണം, മൊബൈല്‍ ഫോണുകള്‍, രണ്ടു ഇരുചക്ര വാഹനങ്ങള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.
Keywords: Mangalore, News, National, Top-Headlines, Crime, Three including college student arrested with drugs.