Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | 'ഓടോറിക്ഷയില്‍ കടത്തി കഞ്ചാവ് വില്‍പന'; 3 പേര്‍ അറസ്റ്റില്‍

Arrested, Mangalore, Crime, ദക്ഷിണ കന്നഡ വാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തില്‍ ബൊളൂര്‍ ഭാഗത്ത് കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന മൂന്ന് യുവാക്കളെ ബാര്‍കെ പൊലീസ് അറസ്റ്റ് ചെയ്തു. കെ വി ഗണേശ് (28), രാഹുല്‍ ഗട്ടി (25), അഭിഷേക് എസ് കര്‍കെര (27) എന്നിവരാണ് അറസ്റ്റിലായത്. 2.133 കിലോഗ്രാം കഞ്ചാവ്, വിതരണത്തിന് ഉപയോഗിച്ച ഓടോ റിക്ഷ, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.
      
Arrested, Mangalore, Crime, Karnataka News, Mangalore News, Drugs Seized, Three arrested for drugs peddling.

ഓടോറിക്ഷയില്‍ കഞ്ചാവ് കടത്തുകയും പൊതുജനങ്ങള്‍ക്ക് വില്‍ക്കുകയുമായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. ബൊളൂര്‍ മേഖലയില്‍ പ്രതികള്‍ കഞ്ചാവ് വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ബാര്‍കെ പൊലീസ് റെയ്ഡ് നടത്തിയത്. നഗരത്തില്‍ പൊലീസ് മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്.

Keywords: Arrested, Mangalore, Crime, Karnataka News, Mangalore News, Drugs Seized, Three arrested for drugs peddling.
< !- START disable copy paste -->

Post a Comment