പത്തനംതിട്ട: (www.kasargodvartha.com) കെഎസ്ആര്‍ടിസി ബസിനുള്ളില്‍ 17 കാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പി കെ ഷിജു(42)വിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപര്‍ഫാസ്റ്റ് ബസില്‍ ചൊവ്വാഴ്ച(08.08.2023)യായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: ആയൂരില്‍ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥിക്ക് നേരെയായിരുന്നു അതിക്രമമുണ്ടായത്. അടൂരില്‍ നിന്നും ബസില്‍ കയറിയ ഇയാള്‍ വിദ്യാര്‍ഥിക്കൊപ്പം ഒരേ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഷിജു വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം ആരംഭിച്ചു.
ഇയാളുടെ പ്രവൃത്തികള്‍ സഹിക്കാനാവാതെ വന്നതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാര്‍ഥി ബഹളംവച്ചു. ഇതോടെ ബസില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും ബസ് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പൊലീസിന് കൈമാറുകയും ചെയ്തു.
Keywords: Pathanmthitta, News, Kerala, Arrest, Arrested, Case, Molestation, Top-Headlines, Crime, Thiruvalla: Man arrested in molestation case.