മംഗളൂരു:(www.kasargodvartha.com) ചികമംഗളൂറില്‍ ഭവനനിര്‍മാണ ബോര്‍ഡ് കോളനിയിലെ കനറ ബാങ്ക് എടിഎം തകര്‍ത്ത് കവര്‍ച നടന്നതായി പരാതി. ചൊവ്വാഴ്ച (15.08.2023) അര്‍ധരാത്രിക്ക് ശേഷം നടന്ന കവര്‍ചയില്‍ 14 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഗ്യാസ് കടര്‍ (Glass Cutter) ഉപയോഗിച്ച് ടെലര്‍ മെഷീന്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറയില്‍ നിന്ന് കാഴ്ചകള്‍ മറച്ചിരുന്നുവെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
Keywords: Mangalore, News, National, Top-Headlines, Chikkamagaluru, Canara Bank, ATM, Thief.