Join Whatsapp Group. Join now!
Aster MIMS 25/06/2023

Telangana Minister | പൊതുചടങ്ങിനെത്തിയയാളെ മന്ത്രി മര്‍ദിച്ച സംഭവം; തെലുങ്കാനയില്‍ വന്‍ പ്രതിഷേധം

ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി Telangana Minister, Talasani Srinivas, Public Attack, Protest

ഹൈദരാബാദ്: (www.kasargodvartha.com) പൊതുചടങ്ങിനെത്തിയയാളെ മര്‍ദിച്ച സംഭവത്തില്‍ തെലങ്കാന മൃഗസംരക്ഷണമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (BRS) നേതാവുമായ തലസാനി ശ്രീനിവാസ് യാദവിന്റെ നടപടിയില്‍ വന്‍ പ്രതിഷേധം. കോളറില്‍ പിടിച്ചുവലിക്കുകയും മര്‍ദിക്കുകയും ചെയ്ത ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ഇതോടെ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. തെലങ്കാന ആര്‍ടിസി ക്രോസ് റോഡിലെ പാലം ഉദ്ഘാടനച്ചടങ്ങിനിടെ ആള്‍ക്കൂട്ടത്തിന്റെ മുന്നിലായിരുന്നു സംഭവം നടന്നത്.  ഐടി മന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ടി രാമറാവു മുന്നിലും തലസാനി ശ്രീനിവാസ് പിന്നിലുമായി വേദിയിലേക്ക് നടക്കുന്നതിനിടെ തന്നെ മറികടന്ന് ഒരാള്‍ രാമറാവുവിന്റെ അടുത്തേക്കു പോയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. കോളറില്‍ പിടിച്ചു വലിച്ചുനിര്‍ത്തിയശേഷം അടിക്കുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി.

Telangana, News, National, Top-Headlines, Minister, Talasani Srinivas, Public Attack, Protest, Telangana Minister attack man in public; Video goes viral.

Keywords: Telangana, News, National, Top-Headlines, Minister, Talasani Srinivas, Public Attack, Protest, Telangana Minister attack man in public; Video goes viral.

Post a Comment