ചെറിയ പ്രായമാണെങ്കിലും അതീവ താത്പര്യത്തോടെയാണ് മുഹമ്മദ് കൃഷി ചെയ്യുന്നതെന്ന് മധൂര്‍ കൃഷി ഓഫീസര്‍ നഫീസത്ത് ഹംശീന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വീട്ടു വളപ്പില്‍ പയര്‍, ദാരപീര, ചീര, ഞരമ്പന്‍, പടവലം, വെണ്ട, മുളക് എന്നിവയൊക്കെ കൃഷി ചെയ്തിട്ടുണ്ട് ഈ കുഞ്ഞുകര്‍ഷകന്‍. കൂടാതെ വാഴകൃഷിയും ശ്രദ്ധ പിടിച്ചുപറ്റി.
മുത്തശ്ശനായ എസ് മുഹമ്മദ് ആണ് കൃഷി ചെയ്യാന്‍ പ്രചോദനമെന്ന് മുഹമ്മദ് പറയുന്നു. മുത്തശ്ശന്‍ നല്‍കിയ ബാലപാഠങ്ങളാണ് കാര്‍ഷിക രംഗത്ത് തിളങ്ങാന്‍ മുഹമ്മദിനെ പ്രാപ്തനാക്കിയത്. ഒഴിവുസമയങ്ങളിലും അവധി ദിനങ്ങളിലും മണ്ണിനോട് പടവെട്ടിയാണ് ഈ പ്രതിഭ വിളവ് കൊയ്തത്. കെ എസ് അബ്ദുല്ല ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മുഹമ്മദ് പഠിക്കുന്നത്. നാടിന്റെ അഭിമാനമായി മാറിയ മുഹമ്മദിനെ കഴിഞ്ഞ കര്‍ഷക ദിനത്തില്‍ മധൂര്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു
Keywords: Success Story, Farmer, Agriculture, Patla, Kerala News, Kasaragod News, Malayalam News, Success Story Of Young Farmer.
< !- START disable copy paste -->