വിദ്യാർഥിനികളെ ഇടിച്ചുവീഴ്ത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൗശാദ് ഒളിവിലാണെന്ന് കുമ്പള പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിലെ ഓണഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേയ്‌ക്ക് മടങ്ങിയ ആശിക, ഹിന, മുസ്‌ലിഫ എന്നിവർ പുഴക്കരയിൽ വിശ്രമിക്കുന്നതിനിടെയാണ് നൗശാദ് കാറുമായി എത്തിയത്.
ഇവിടെ ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞാണ് കാർ പിറകോട്ട് എടുത്ത് ഇടിച്ചുവീഴ്ത്തിയതെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ഇതിൽ ഒരു പെൺകുട്ടി നൗശാദ് കാറുമായി വരുന്നതിനിടെ ഓടിപ്പോയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം വരുത്തിയ കാർ പിന്നീട് അമിതവേഗതയിൽ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
പ്രദേശത്ത് മയക്കുമരുന്ന് മണൽ മാഫിയ സംഘം സജീവമാണെന്നാണ് ആക്ഷേപം. ഇവിടെ അനധികൃതമായി മൂന്ന് കടവുകൾ പ്രവർത്തിക്കുണ്ടെന്നും ഇവരുടെ ശല്യം കാരണം പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ ആരോപിച്ചു. നൗശാദ് സ്ഥിരമായി കാർ അമിതവേഗതയിൽ ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വന്നിരുന്നതായും ലഹരി തലക്ക് പിടിച്ച് മൃഗങ്ങളെ അടിച്ചോടിച്ചിരുന്നതായും മദ്യം കഴിച്ച ശേഷം കുപ്പികൾ ക്ലബിനടുത്ത് വന്ന് അടിച്ചുപൊട്ടിച്ച് ഇടാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
പെൺകുട്ടികളുടെ രക്ഷിതാക്കൾ സിസിടിവി ദൃശ്യങ്ങൾ സഹിതം കുമ്പള പൊലീസിൽ പരാതി നൽകിയതോടെയാണ് കേസെടുത്തിരിക്കുന്നത്. കാറിടിച്ച് വീണ പെൺകുട്ടികളിൽ ഒരാളുടെ കൈക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. പ്രതി ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.
Keywords: News, Kumbala, Kasaragod, Kerala, Complaint, Kumbla, Shiriya, CCTV, Police Booked, Students, Car, Students injured in car collision.
< !- START disable copy paste -->