സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫർഹാസും സുഹൃത്തുക്കളും കാറിൽ വന്നിരുന്നു. ഇതിനിടെ ഖത്വീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എത്തുകയും കാറിന്റെ ഡോറിലേക്ക് ചവിട്ടിയതിനെ തുടർന്ന് ഭയന്ന വിദ്യാർഥികൾ കാർ എടുത്ത് മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് പിന്തുടരുകയും ഇതിനെ തുടർന്ന് കാർ അമിത വേഗതയിൽ ഓടിച്ചുപോകുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് ആരോപണം.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫർഹാസ് ചൊവ്വാഴ്ച പുലർചെ 4.30 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. അപകട സമയത്ത് ഡ്രൈവറിനടുത്തായി മുൻ സീറ്റിലാണ് ഫർഹാസ് ഇരുന്നിരുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സഹോദരങ്ങൾ: സാബിർ, ഫയാസ്, ഫൈസി, ഫൈനാസ്.
Keywords: News, Kumbala, Kasaragod, Kerala, Police, Angadimogar, Investigation, Accident, Obituary, Injures, Treatment, Student who was undergoing treatment died after being seriously injured in car accident.
< !- START disable copy paste -->