Drowned | കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു
Aug 18, 2023, 21:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചിത്താരി അസീസിയ്യ അറബിക് കോളജ് ദര്‍സ് വിദ്യാര്‍ഥിയും അമ്പലത്തറ പാറപ്പള്ളി കാട്ടിപ്പാറയില്‍ താമസക്കാരനുമായ മുഅവ്വിദ് (15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് പള്ളിക്കുളത്തിലാണ് അപകടം സംഭവിച്ചത്. അബദ്ധത്തില്‍ കാല്‍വഴുതി താഴ്ന്നുപോവുകയായിരുന്നുവെന്നാണ് വിവരം.
ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ പുറത്തെടുത്ത് കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൊട്ടോടിയില്‍ നിന്നും അടുത്തിടെയാണ് മുഅവ്വിദിന്റെ കുടുംബം പാറപ്പള്ളി കാട്ടിപ്പാറയിലേക്ക് താമസം മാറിയത്. ഇഖ്ബാല്‍ - ഖൗലത് ദമ്പതികളുടെ മകനാണ് മരിച്ച മുഅവ്വിദ്. സഹോദരങ്ങള്‍: മുഹമ്മദ് റിസ്വാന്‍, റാനിയ, ഫാത്വിമത് സല്‍വ.

Keywords: Drowned, Chithari, Obituary, Malayalam News, Kerala News, Kasaragod News, Student drowned in the pond.
< !- START disable copy paste --> 