കാസര്‍കോട്ടെ ട്രെയിന്‍ സമയം
* തിരുനെല്‍വേലി - ഗാന്ധി ധാം (20923) എക്സ്പ്രസ്
ഓഗസ്റ്റ് 17 മുതല്‍ മണ്‍സൂണ്‍ കാലത്ത് - വൈകീട്ട് 7.04
മറ്റുസമയങ്ങളില്‍ - രാത്രി 8.49
* ഗാന്ധി ധാം - തിരുനെല്‍വേലി എക്സ്പ്രസ് (20924)
ഓഗസ്റ്റ് 21 മുതല്‍ മണ്‍സൂണ്‍ കാലത്ത് - രാവിലെ 10.29
മറ്റുസമയങ്ങളില്‍ - രാവിലെ 8.19
* തിരുനെല്‍വേലി - ദാദര്‍ എക്സ്പ്രസ് (22630)
ഓഗസ്റ്റ് 16 മുതല്‍ മണ്‍സൂണ്‍ കാലത്തും മറ്റ് സമയങ്ങളിലും - രാത്രി 8.49
* ദാദര്‍ - തിരുനെല്‍വേലി എക്സ്പ്രസ് (22629)
ഓഗസ്റ്റ് 17 മുതല്‍ മണ്‍സൂണ്‍ കാലത്ത് - ഉച്ചയ്ക്ക് 2.49
മറ്റുസമയങ്ങളില്‍ - ഉച്ചയ്ക്ക് 12.49
യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ സ്റ്റോപുകള്‍ അനുവദിച്ചത്. യാത്രക്കാരുടെ വിവിധ സംഘടനകള്‍ ഇതുസംബന്ധിച്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. സ്റ്റോപ് ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നടത്തിയ സമ്മര്‍ദവും ഫലം കാണുകയായിരുന്നു. ഇനി മധുരയിലേക്കും ദാദറിലേക്കും നേരിട്ട് കാസര്‍കോട്ട് നിന്ന് ട്രെയിന്‍ കയറാനാവും. കൂടാതെ ഹംസഫര്‍ എക്സ്പ്രസിന് കോഴിക്കോടിനും മംഗ്‌ളൂറിനുമിടയിലുള്ള ഏക സ്റ്റോപ് ആയിരിക്കും കാസര്‍കോട്ടേത്.
അതേസമയം നിലവിൽ കോഴിക്കോട് നിന്ന് കാസർകോട് ഭാഗത്തേക്ക് വൈകീട്ട് 5.10 കഴിഞ്ഞാൽ പിന്നെ ദിവസ ട്രെയിൻ പിറ്റേന്ന് പുലർചെ 1.15ന് മാത്രമാണുള്ളത്. ചില ദിവസങ്ങളിൽ മാത്രം ഓടുന്ന ഒറ്റപ്പെട്ട പ്രതിവാര ട്രെയിനുകൾ ഒഴിച്ചാൽ എട്ട് മണിക്കൂർ നേരം ട്രെയിൻ ഇല്ലാത്ത ദുരവസ്ഥയാണുള്ളത്.
Keywords: Train, Railway, Kasaragod Railway Station, Malayalam News, Kerala News, Kasaragod News, Indian Railway, Southern Railway, Railway News, Stoppage allowed for 2 trains at Kasaragod Railway Station.
< !- START disable copy paste -->