Join Whatsapp Group. Join now!
Aster MIMS 25/06/2023

Stop Memo | ജലഗതാഗത വകുപ്പിന്റെ ഏറ്റവും കൂടുതൽ കലക്ഷനുള്ള പറശ്ശിനിക്കടവ് - മാട്ടൂൽ ബോടിന് മാരിടൈം ബോർഡ് വിജിലൻസ് സ്‌ക്വാഡിന്റെ സ്റ്റോപ് മെമോ; 'കേരളത്തിൽ സർവീസ് നടത്തുന്ന മിക്ക യാനങ്ങളിലും നിയമ ലംഘനങ്ങൾ കണ്ടെത്തി'

ഹൗസ് ബോടുകൾക്കും നോടീസ് Stop Memo, Maritime Board, Vigilance, Parassinikadavu, Mattool, Malayalam News
പയ്യന്നൂർ: (www.kasargodvartha.com) ജലഗതാഗത വകുപ്പിന്റെ ഏറ്റവും കൂടുതൽ കലക്ഷനുള്ള പറശ്ശിനിക്കടവ് - മാട്ടൂൽ ബോടിന് മാരിടൈം ബോർഡ് വിജിലൻസ് സ്‌ക്വാഡിന്റെ സ്റ്റോപ് മെമോ. ഇതോടെ ബോടിന്റെ സർവീസ് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ജലഗതാഗത വകുപ്പിന് കേരളത്തിൽ ഉടനീളം 60 നടുത്ത് ബോടുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയിൽ മിക്കതിലും നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

News, Payyannur, Stop Memo, Maritime Board, Vigilance, Parassinikadavu, Mattool, Stop Memo by Maritime Board Vigilance Squad to Parassinikadavu - Mattool Boat.

വിജിലൻസ് സ്‌ക്വാഡ് (KAV Inspection Team) നടത്തിയ പരിശോധനയിലാണ് പറശ്ശിനിക്കടവിലെ ബോട് സർവീസിനടക്കം നോടീസ് നൽകിയിരിക്കുന്നത്. ഇൻഷുറൻസ് സംബന്ധിച്ച അവ്യക്തത, ഹാൻഡ് റെയിലുകൾ സ്ഥാപിക്കാത്തത്, യാത്രക്കാരുടെ എണ്ണവും കെ ഐ വി രജിസ്ട്രേഷൻ നമ്പറും പ്രദർശിപ്പിക്കാത്തത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് നോടീസ് നൽകിയത്. ഇവ ഉടൻ സമർപിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇതിന് ശേഷം വീണ്ടും അനുമതി നൽകുമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പൊന്നാനിയിൽ അടക്കം ബോർഡിൻറെ പരിശോധന നടന്നിരുന്നു. അവിടെയും നിരവധി ബോടുകൾക്ക് നോടീസ് നൽകിയിട്ടുണ്ട്. ഇതേ കാരണം വ്യക്തമാക്കി പറശ്ശിനിക്കടവ് പുഴയിൽ സർവീസ് നടത്തുന്ന വാടർ ടാക്‌സിക്കും സ്റ്റോപ് മെമോ നൽകിയിട്ടുണ്ട്. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ പറശ്ശിനിക്കടവ് - മാട്ടൂൽ ബോട് സർവീസ് പുനരാരംഭിച്ചത്. നേരത്തെ സർവീസ് നടത്തിവന്ന ബോട് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതിനെ തുടർന്നാണ് മൂന്ന് മാസത്തോളം സർവീസ് മുടങ്ങിയത്.

ജനങ്ങളുടെ യാത്രാദുരിതം ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ അടക്കം ഇടപെട്ടതോടെയാണ് വീണ്ടും സർവീസ് തുടങ്ങിയത്. ആലപ്പുഴയിൽ നിന്ന് മുകൾ നില സൗകര്യമുള്ള ബോട് എത്തിച്ചാണ് സർവീസ് പുനരാരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്റ്റോപ് മെമോ ലഭിച്ചത്. ടൂറിസ്റ്റുകൾ അടക്കം ബോടിൽ കയറാൻ എത്തിയതോടെ കഴിഞ്ഞ അവധിക്കാലം ബോട് സർവീസിന് റെകോർഡ് കലക്ഷനായിരുന്നു.
     
News, Payyannur, Stop Memo, Maritime Board, Vigilance, Parassinikadavu, Mattool, Stop Memo by Maritime Board Vigilance Squad to Parassinikadavu - Mattool Boat.

അതേസമയം കാസർകോട് ജില്ലയിൽ കോസ്റ്റൽ പൊലീസിന്റെ ബോടിന് അടക്കം നിരവധി നിയമ ലംഘനങ്ങൾ ഉണ്ടെങ്കിലും ഇതുവരെ അധികൃതർ ഇവിടെ പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലും സ്‌ക്വാഡിന്റെ പരിശോധന നടന്നിരുന്നു. എന്നിരുന്നാലും എവിടെയും ലൈസൻസ് ഇല്ലാത്തവരും യോഗ്യതയില്ലാത്തവരും ബോട് ഓടിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറയുന്നുണ്ട്. തിരൂർ ബോട് അപകടത്തിന് ശേഷമാണ് സ്‌ക്വാഡിന്റെ പരിശോധന ശക്തമാക്കിയത്.

Keywords: News, Payyannur, Stop Memo, Maritime Board, Vigilance, Parassinikadavu, Mattool, Stop Memo by Maritime Board Vigilance Squad to Parassinikadavu - Mattool Boat.
< !- START disable copy paste -->

Post a Comment