city-gold-ad-for-blogger

Stones pelted | കാഞ്ഞങ്ങാട്ട് രാജധാനി എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്; എ സി കോചിന്റെ ചില്ല് തകര്‍ന്നു; ആശങ്ക വിടർത്തി വീണ്ടും അക്രമം

കാഞ്ഞങ്ങാട്: (www.kasargodvartha.com) കാസർകോട്ട് വീണ്ടും ട്രെയിനിന് നേരെ കല്ലേറ്. ന്യൂഡെൽഹി ഹസ്രത് നിസാമുദ്ദീനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 3.45 മണിയോടെ ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴായിരുന്നു അക്രമം നടന്നതെന്ന് അധികൃതർ പറഞ്ഞു. കല്ലേറിൽ എ സി കോചിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരുക്കില്ല. സംഭവത്തിൽ ആർപിഎഫ് അന്വേഷണം തുടങ്ങി.
    
Stones pelted | കാഞ്ഞങ്ങാട്ട് രാജധാനി എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്; എ സി കോചിന്റെ ചില്ല് തകര്‍ന്നു; ആശങ്ക വിടർത്തി വീണ്ടും അക്രമം

കണ്ണൂരിനും കാസർകോടിനും ഇടയിൽ ട്രെയിനിന് നേരെ കല്ലെറിയുന്നതും പാളത്തിൽ കല്ലു നിരത്തുന്നതും ഉൾപെടെ സുരക്ഷാ ഭീഷണി സൃഷ്ടിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ചോളം ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് കളനാട് റെയിൽവേ തുരങ്കത്തിന് സമീപം പാളത്തിൽ യൂറോപ്യൻ ക്ലോസെറ്റും ചെങ്കല്ലും കണ്ടെത്തിയിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനിന് നേരെ കല്ലെറിയുന്നവരെയും അട്ടിമറി ശ്രമം നടത്തുന്നവരെയും കണ്ടെത്താൻ പൊലീസ് ഡ്രോൺ കാമറ നിരീക്ഷണം അടക്കം ഏർപെടുത്തി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ് നടന്നിരിക്കുന്നത്. ഊർജിതമായ അന്വേഷണം നടത്തി അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
    
Stones pelted | കാഞ്ഞങ്ങാട്ട് രാജധാനി എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്; എ സി കോചിന്റെ ചില്ല് തകര്‍ന്നു; ആശങ്ക വിടർത്തി വീണ്ടും അക്രമം

Keywords: Kanhangad, Malayalam News, RPF, Police, Rajdhani Express, Stone, Investigation, Attack, Kasaragod, Railway, Stones pelted at Rajdhani Express.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia