city-gold-ad-for-blogger

Investigation | ട്രെയിനുകൾക്ക് നേരെ തുടർച്ചയായ കല്ലേറ്: ശക്തമായ നടപടിയുമായി പൊലീസ്; 50 പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com) ട്രെയിനിന് നേരെ വിവിധ സ്ഥലങ്ങളിൽ തുടർച്ചയായുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയുമായി പൊലീസ്. കല്ലേറ് തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ പൊലീസ് നടത്തിയ പരിശോധനയിൽ റെയിൽവേ പാളത്തിന് സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അമ്പതോളം പേരെ കസ്റ്റഡിയിൽ എടുത്തു.

Investigation | ട്രെയിനുകൾക്ക് നേരെ തുടർച്ചയായ കല്ലേറ്: ശക്തമായ നടപടിയുമായി പൊലീസ്; 50 പേർ കസ്റ്റഡിയിൽ

കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുർഗ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. റെയിൽവേ പാളം കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം നടത്താൻ ആളുകളെയും സിസിടിവി കാമറയും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.

Investigation | ട്രെയിനുകൾക്ക് നേരെ തുടർച്ചയായ കല്ലേറ്: ശക്തമായ നടപടിയുമായി പൊലീസ്; 50 പേർ കസ്റ്റഡിയിൽ

റെയിൽവേ പാളത്തിന് സമീപം ഉള്ള വീടുകളിൽ കേന്ദ്രീകരിച്ച് പൊലീസ് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം നടത്തും. ട്രെയിനുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. ഡ്രോൺ കാമറ പരിശോ‌ധനയും നടത്തി വരുന്നുണ്ട്.

Keywords: News, Kanhangad, Kasaragod, Kerala, RPF, Police, Rajdhani Express, Train, Custody, Crime, Case. CCTV, Investigation, Stone pelting on trains: 50 people in custody. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia