Join Whatsapp Group. Join now!
Aster MIMS 25/06/2023

Onathappan | ഓണത്തപ്പനില്ലാതെ എന്ത് ഓണം! ആരാണ് വിരുന്നെത്തുന്ന ഈ അതിഥി? സങ്കൽപങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഇങ്ങനെ

തൃക്കാക്കരപ്പൻ എന്നും അറിയപ്പെടുന്നു Onathappan, Onam, Celebrations, Kerala Festivals, Malayalam News
തിരുവനന്തപുരം: (www.kasargodvartha.com) മലയാളികളുടെ ഓണസങ്കൽപങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പൻ. ഇത് തൃക്കാക്കരപ്പൻ എന്നും അറിയപ്പെടുന്നു. ഓണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് സങ്കൽപം. വീടുകളിൽ മണ്ണുകുഴച്ചുണ്ടാക്കി രൂപം ഓണപൂക്കളത്തിന് ഒപ്പം വെക്കാറുണ്ട്. ഇത് ഓണത്തപ്പനാണ് എന്നാണ് സങ്കൽപം. കളിമണ്ണ് കൊണ്ടോ ചെളി കൊണ്ടോ ഉണ്ടാക്കിയ ഓണത്തപ്പൻ നാലു മുഖവും പരന്ന മേൽഭാഗവും ഉള്ള ഒരു ചെറിയ ഘടനയാണ്.

News, Kasaragod, Kerala, Onathappan, Onam, Celebrations, Kerala Festivals, Siignificance of 'Onathappan' during Onam.

കേരളത്തിൽ പൊതുവെ ഓണക്കാലത്താണ് ഓണത്തപ്പൻ ഉണ്ടാക്കുന്നത്. തൃക്കാക്കരപ്പന്റെ കഥ ഓർമിപ്പിക്കാനാണ് ഓണത്തപ്പനെ നിർമിക്കുന്നത്. എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് തൃക്കാക്കരപ്പൻ. ഇന്ന്, കേരളത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലെയും ആളുകൾ ഓണക്കാലത്ത് ഓണത്തപ്പൻ ഉണ്ടാക്കാറുണ്ട്. ചരിത്രമനുസരിച്ച്, മഹാബലി രാജാവിനെ തൃക്കാക്കരയിൽ നിന്നാണ് പാതാളത്തിലേക്ക് അയച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വിശുദ്ധ പാദങ്ങൾ എന്നർത്ഥം വരുന്ന തിരു-കാൽ-കര എന്ന വാക്കിൽ നിന്നാണ് തൃക്കാക്കര എന്ന പേര് ഉത്ഭവിച്ചതെന്നാണ് പറയുന്നത്. ഇന്ന് നിരവധി വിഷ്ണു ഭക്തർ തങ്ങളുടെ കുടുംബത്തിന് അനുഗ്രഹം ലഭിക്കുന്നതിനായി ഈ ചരിത്രപരമായ ക്ഷേത്രം സന്ദർശിക്കുന്നു.

ആരാണ് ഈ ഓണത്തപ്പൻ?

ഓണത്തപ്പൻ അഥവാ തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് ചിലർ വിശ്വസിക്കുന്നത്. അതേസമയം വാമനനാണെന്ന്‌ മറ്റൊരു കൂട്ടർ പറയുന്നു. എന്നാൽ തൃക്കാക്കര അമ്പലത്തിൽ ഉത്സവത്തിന് പോകാൻ കഴിയാത്തവർ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷങ്ങൾ നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കൽപിച്ചതിനെ തുടർന്നാണ് ഈ ആചാരം നിലവിൽ വന്നതെന്നാണ് മറ്റൊരു വിശ്വാസം.

ആചാരങ്ങളും വിശ്വാസങ്ങളും

ഓണത്തപ്പനെ ഉണ്ടാക്കുന്നത് വളരെ ലളിതമാണ്. ചിലയിടങ്ങളിൽ ഓണത്തപ്പനെ ശംഖിന്റെ രൂപത്തിലാണ് ഉണ്ടാക്കുന്നത്. വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. കളിമണ്ണ് കൊണ്ടാണ് സാധാരണയായി തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മരം കൊണ്ടും ഇത് നിർമിക്കാറുണ്ട്. ഇത് കാവി മുക്കി ചുവപ്പിക്കും. ഉത്രാട നാളിൽ അരിമാവ് അണിയിക്കുകയും ചെയ്യും. ചെറിയ പീഠത്തില്‍ ഇരുത്തി പൂക്കൾ കൊണ്ട് അലങ്കരിക്കാറുണ്ട്.

ഓണത്തപ്പന്റെ നാല് ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നാല് ഘട്ടങ്ങളെയാണ് അർത്ഥമാക്കുന്നത്. . സാധാരണയായി ഓണക്കാലത്ത് മൂന്ന് പിരമിഡുകൾ പോലുള്ള ഘടനകൾ സ്ഥാപിക്കാൻ നിർദേശിക്കുന്നു. മൂന്ന് പിരമിഡുകൾ വാമനൻ ചോദിച്ച മൂന്നടി ഭൂമിയെ പ്രതിനിധീകരിക്കുന്നു. എറണാകുളം ജില്ലയിലെ ഏലൂർ ഓണത്തപ്പനെ വാങ്ങാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. ഇന്ന് ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് റെഡിമെയ്ഡ് ഓണത്തപ്പൻ എളുപ്പത്തിൽ ലഭിക്കും.

തൃക്കാക്കരയപ്പനൊപ്പം മഹാബലിയെയും കുടിയിരുത്തുന്നവരുണ്ട്. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല് തുടങ്ങിയവർക്ക് ഒപ്പമാണ് മഹാബലിയെ കുടിയിരുത്തുന്നത്. മഹാബലിയെ തിരുവോണം നാളിലാണ് കുടിയിരുത്തുന്നത്. ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. ശര്‍ക്കരയും പഴവും തേങ്ങയും ചേർത്തുണ്ടാക്കിയ അട നേദിക്കുന്നതാണ് തൃക്കാക്കരയപ്പന് പ്രിയം എന്നാണ് വിശ്വാസം.

Keywords: News, Kasaragod, Kerala, Onathappan, Onam, Celebrations, Kerala Festivals, Siignificance of 'Onathappan' during Onam.
< !- START disable copy paste -->

Post a Comment