city-gold-ad-for-blogger

Medal | കോമണ്‍വെല്‍ത് യൂത് ഗെയിംസ്: ഇന്‍ഡ്യയ്ക്ക് വേണ്ടി മെഡല്‍ നേടി കാസര്‍കോട് സ്വദേശിനി; ഷോട്പുടില്‍ വെങ്കലത്തിളക്കവുമായി വി എസ് അനുപ്രിയ

തൃക്കരിപ്പൂര്‍: (www.kasargodvartha.com) ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നടന്ന് വരുന്ന കോമണ്‍വെല്‍ത് യൂത് ഗെയിംസില്‍ ഇന്‍ഡ്യയ്ക്ക് വേണ്ടി മെഡല്‍ നേടി കാസര്‍കോട് സ്വദേശിനി. ഷോട്പുടില്‍ വെങ്കല മെഡല്‍ നേടി തൃക്കരിപ്പൂര്‍ തങ്കയത്തെ വി എസ് അനുപ്രിയയാണ് രാജ്യത്തിന് അഭിമാനമായത്. തിങ്കളാഴ്ച രാത്രി ഹസെലി ക്രോഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15.62 മീറ്റര്‍ എറിഞ്ഞാണ് അനുപ്രിയ ഇന്‍ഡ്യക്കായി മെഡല്‍ നേടിയത്.
   
Medal | കോമണ്‍വെല്‍ത് യൂത് ഗെയിംസ്: ഇന്‍ഡ്യയ്ക്ക് വേണ്ടി മെഡല്‍ നേടി കാസര്‍കോട് സ്വദേശിനി; ഷോട്പുടില്‍ വെങ്കലത്തിളക്കവുമായി വി എസ് അനുപ്രിയ

ദക്ഷിണാഫ്രികയുടെ അലിസിയ എലി ഖുനൂ (17.97), ഓസ്ട്രേലിയയുടെ സൈലവന്‍ ബീലെ (16.31) എന്നിവരാണ് യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയത്. ഓഗസ്റ്റ് 11 ന് സമാപിക്കുന്ന ഗെയിംസിന്റെ ഏഴാം പതിപ്പിലേക്ക് ഇന്‍ഡ്യ എട്ടംഗ അത്ലറ്റിക്സ് ടീമിനെയാണ് അയച്ചിട്ടുള്ളത്.

തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ കെ ശശി - രജനി ദമ്പതികളുടെ മകളായ അനുപ്രിയ തൃക്കരിപ്പൂര്‍ എളമ്പച്ചി ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കെ സി ഗിരീഷാണ് പരിശീലകന്‍. അഭിമാന നേട്ടത്തിന് അനുപ്രിയയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.
                  
Medal | കോമണ്‍വെല്‍ത് യൂത് ഗെയിംസ്: ഇന്‍ഡ്യയ്ക്ക് വേണ്ടി മെഡല്‍ നേടി കാസര്‍കോട് സ്വദേശിനി; ഷോട്പുടില്‍ വെങ്കലത്തിളക്കവുമായി വി എസ് അനുപ്രിയ

Keywords: Shotputter, Anupriya, Commonwealth Youth Games, Trinidad and Tobago, Sports, Anupriya Trikaripur, Sports News, Malayalam News, Shotputter Anupriya win medal in Commonwealth Youth Games.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia