ഓണവിപണി ലക്ഷ്യമിട്ട് നഗരത്തില്‍ പൂക്കളുടെ വില്‍പന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ഹാസന്‍, കാര്‍ക്കള എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കാസര്‍കോട്ടേക്ക് പൂക്കള്‍ എത്തുന്നത്. വിവിധ സ്ഥലങ്ങളില്‍ കുടുംബശ്രീയുടെയും മറ്റും നേതൃത്വത്തില്‍ പൂ കൃഷി നടത്തുന്നുണ്ടെങ്കിലും ആഘോഷങ്ങള്‍ക്ക് ഇവ തികയില്ല. വിവിധ തരം പൂക്കള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ തന്നെയാണ് ഇത്തവണയും കൂടുതല്‍ എത്തിയിരിക്കുന്നത്.
ജമന്തി, ബടണ്‍, ഡുണ്ടി പൂക്കളും വിപണിയിലുണ്ട്. വിവിധ തരം റോസ് പൂക്കളും ലഭ്യമാണ്. പത്ത് വര്‍ഷമായി കാസര്‍കോട്ട് പൂവെത്തിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇത്തവണയും ഓണവിപണിയില്‍ പ്രതീക്ഷ അര്‍പിച്ച് ഇവിടെ എത്തിയിട്ടുണ്ട്. നിലവില്‍ പൂ വാങ്ങിക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇത്തവണ പൂക്കള്‍ക്ക് വില കൂടുതലുമാണ്. പൂക്കള മത്സരങ്ങള്‍ക്കും വീടുകള്‍ക്ക് മുന്നില്‍ പൂക്കള മിടാനും നിരവധി ഉപഭോക്താക്കളാണ് പൂ വാങ്ങാന്‍ എത്തുന്നത്.
വിവിധ വിദ്യാഭ്യാസ, തൊഴില്‍ സ്ഥാപനങ്ങളില്‍ ഓണപ്പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പൂക്കളവും വിവിധ കളികളും ഓണസദ്യയുമൊക്കെയായി ഓണാഘോഷം കെങ്കേമമാക്കി. ഉത്രാടപ്പാച്ചില്‍ ദിവസമായ തിങ്കളാഴ്ച വലിയ തിരക്കിന്റേയും നെട്ടോട്ടത്തിന്റേയും കാഴ്ചയാണ് കാണാനാവുക. ഉത്രാടനാളില്‍ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ തിരുവോണത്തിനൊരുങ്ങും. പൂക്കളമിട്ടും ഓണസദ്യ ഒരുക്കിയും മറ്റും ലോകമെമ്പാടുമുള്ള മലയാളികള്‍ ചൊവ്വാഴ്ച ഓണമാഘോഷിക്കും.
Keywords: Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya, Kerala News, Kasaragod News, Shops Witness Heavy Rush for Onam Purchase.
< !- START disable copy paste -->