മംഗളൂറു: (www.kasargodvartha.com) എട്ടര വയസുകാരന്‍ അസാന്‍ ഖാന്‍ രണ്ട് മണിക്കൂര്‍ ശിവമോഗ്ഗ ജില്ലയിലെ ദൊഡ്ഡപേട്ട പൊലീസ് സ്റ്റേഷന്‍ 'ഇന്‍സ്‌പെക്ടറാ'യി. ഹൃദയമിടിപ്പ് ഏത് നിമിഷവും നിലക്കാവുന്ന അവസ്ഥയിലുള്ള മകന്റെ സ്വപ്നം അല്‍പ നേരത്തേക്കെങ്കിലും പ്രതീകാത്മകമായി പൂവണിയിക്കാമോ എന്ന പിതാവ് തബ് രെജ് ഖാന്റെ അഭ്യര്‍ഥനയ്ക്ക് ജില്ലാ പൊലീസ് സൂപ്രണ്ട് ജി കെ മിഥുന്‍ കുമാര്‍ വഴങ്ങുകയായിരുന്നു.
കാക്കി യൂനിഫോം ധരിച്ച് തൊപ്പിയണിഞ്ഞ് ഗമയില്‍ സ്റ്റേഷനിലേക്ക് വന്ന കുഞ്ഞു പൊലീസ് ഓഫീസര്‍ക്ക് ഇന്‍സ്‌പെക്ടര്‍ അഞ്ജന്‍ കുമാര്‍ തന്റെ ഇരിപ്പിടം ഒഴിഞ്ഞു കൊടുത്തു. സഹ പൊലീസുകാര്‍ക്ക് അസാന്‍ ഖാന്‍ നിര്‍ദേശങ്ങള്‍ നല്‍കി.
കാക്കിക്കുള്ളിലെ ആര്‍ദ്രതയില്‍ ധന്യമായ രണ്ട് മണിക്കൂറിന് അഡി. ജില്ല പൊലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ ഭൂമ റെഡ്ഡി, ഡിവൈഎസ്പി ബലരാജ് എന്നിവര്‍ സാക്ഷികളായി. തന്നെ പൂച്ചെണ്ട് നല്‍കി വരവേറ്റ മുതിര്‍ന്ന ഓഫീസര്‍മാര്‍ക്ക് അസാന്‍ കിടിലന്‍ സല്യൂട് നല്‍കി.
Keywords: Mangalore, News, National, Top-Headlines, Shivamogga, Police Staton, Dream, Azan Khan, Doddapete Police Station.