Join Whatsapp Group. Join now!
Aster MIMS 25/06/2023

Road Accidents | റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍

മരിച്ചവരിലും പരിക്കേറ്റവരിലും ഏറെയും യുവാക്കള്‍ ആണെന്നതാണ് ആശങ്കാജനകം Road Accidents, Obituary, Traffic Rule, AI Camera, Violations
-ഹിലാല്‍ ആദൂര്‍

(www.kasargodvartha.com) 2022 ലെ കണക്കു പ്രകാരം, കേരളത്തില്‍ മണിക്കൂറില്‍ ശരാശരി അഞ്ചു റോഡപകടങ്ങള്‍ നടക്കുന്നു, ഏകദേശം 12 ആളുകള്‍ റോഡ് അപകടങ്ങളില്‍ മരിച്ചു വീഴുന്നു, അതില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. 2022ല്‍ റോഡ് അപകടങ്ങളില്‍ 32% വര്‍ധനവും, അപകട മരണങ്ങളില്‍ 26% വര്‍ധനവും ഉണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ജില്ലയില്‍ തന്നെ ഈ അടുത്തായി വളരെയേറെ റോഡപകങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്, അതില്‍ മരിച്ചവരിലും പരിക്കേറ്റവരിലും ഏറെയും യുവാക്കള്‍ ആണെന്നതാണ് ആശങ്കാജനകം.
    
Road Accidents, Obituary, Traffic Rule, AI Camera, Violations, Hilal Adhur, Road Accidents Increase Dramatically.

ഏറെ സ്വപ്നങ്ങള്‍ ബാക്കി വെച്ചു റോഡില്‍ ഹോമിക്കപ്പെട്ട എത്രയെത്ര ജീവിതങ്ങള്‍, വിദ്യാര്‍ഥികള്‍, നവദമ്പതികള്‍, മാതാപിതാക്കള്‍, പിഞ്ചു കുഞ്ഞുങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. അപകട കാരണങ്ങള്‍ പലതാവാം. പക്ഷെ കൂടുതലും ഒരു നിമിഷത്തെ അശ്രദ്ധ, അമിത വേഗത, നൈമീഷികമായ ഉന്മാദം കൊണ്ടുണ്ടായ സാഹസികത, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ഇതൊക്കെ യാണ്. പക്ഷെ നഷ്ടപ്പെട്ടത് വിലപ്പെട്ട ഒരുപാട് ജീവനുകള്‍.

തന്റേതല്ലാത്ത തെറ്റില്‍, എതിര്‍ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചു പരിക്കേറ്റവര്‍, മരിച്ചവര്‍, അശ്രദ്ധമായ ഡ്രൈവിംഗ് മൂലം പരിക്കേറ്റ അല്ലെങ്കില്‍ മരണത്തിനു കീഴടങ്ങിയ വഴി യാത്രക്കാര്‍ , ഈ അടുത്തു നമ്മുടെ കാസര്‍കോട് നടന്ന ഒരു കുരുന്നിന്റെ മരണം.. പട്ടിക അനന്തമായി നീളുന്നു.

എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടും, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് മുതലായ സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടും, അതിന്റെ ഉപയോഗത്തെ കുറിച്ചും, പ്രാധാന്യത്തെ കുറിച്ചും ജനങ്ങളില്‍ ചിലരെങ്കിലും അത്ര ബോധവാന്മാര്‍ അല്ല. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഇവയൊക്കെ, കേവലം പിഴ ഒഴിവാക്കാനുള്ള ഒരു ഉപാധിയായിട്ടാണ് പലരും കരുതുന്നത്. അപകടം ഉണ്ടായാലും അതിന്റെ ആഘാതത്തില്‍ നിന്നും, ഗുരുതര പരിക്കുകളില്‍ നിന്നും ഇവയൊക്കെ നമ്മെ രക്ഷിച്ചേക്കാം എന്ന ഒരു ബോധ്യം നമുക്കുണ്ടാകുന്നില്ല എന്നതാണ് വാസ്തവം.

വളരെ ഹൃസ്വമായ യാത്രാകളില്‍ പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹെല്‍മെറ്റും, സീറ്റ് ബെല്‍റ്റും നിസാരമായി കണ്ടുകൂടാ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് കൊണ്ട് ഡ്രൈവിംഗ് അത്ര സുഖകരമാകുന്നില്ലെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ചുരുങ്ങിയ നേരത്തെ സുഖം ഒരു പക്ഷെ ജീവിതത്തിലെ തന്നെ വലിയ വിപത്തിലേക്ക് തന്നെ കൊണ്ടെത്തിച്ചേക്കാം. റോഡില്‍ വണ്ടിയുമായി ഇറങ്ങുന്ന നാം ഓരോരുത്തരും കൃത്യമായ നിയമം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം, എന്നാല്‍ നമുക്ക് ഒരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാം.
     
Road Accidents, Obituary, Traffic Rule, AI Camera, Violations, Hilal Adhur, Road Accidents Increase Dramatically.

ലഹരി, മൊബൈല്‍ ഫോണ്‍ ഇവയുടെ ഉപയോഗം നിര്‍ബന്ധമായും ഡ്രൈവിങില്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ഉറക്കം ഒഴിവാക്കിയുള്ള ഡ്രൈവിംഗ് അങ്ങേയറ്റം അപകടമാണ്. പത്തും, പതിനഞ്ചും വയസ്സുള്ള കുട്ടികളെ പോലും വണ്ടിയും കൊടുത്ത് പൊതുറോഡില്‍ അയക്കുന്ന രക്ഷിതാക്കള്‍ എന്ത് സന്ദേശമാണ്, അല്ലെങ്കില്‍ എന്ത് സാമൂഹിക പ്രതിബദ്ധതയാണ് കുട്ടികളെ പഠിപ്പിക്കുന്നത്? ലൈസെന്‍സില്ലാത്ത എത്ര ആള്‍ക്കാരാണ് വണ്ടിയുമായി നിരത്തിലിറങ്ങുന്നത്?

ചില പ്രദേശങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥയും, ഇടുങ്ങിയ പാലങ്ങളും അപകടത്തിലേക്ക് നയിക്കുന്നു. റോഡുകളുടെയും, പാലങ്ങളുടെയും ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതുണ്ട്. റോഡ് സുരക്ഷയെകുറിച്ചും, വണ്ടി ഓടിക്കുമ്പോഴുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രധാന്യത്തെ കുറിച്ചും ഉള്ള ബോധവത്കരണം ജനങ്ങളില്‍ എത്തിക്കണം.
ഒരു ഡ്രൈവര്‍ നിയമം ലംഘിച്ചാല്‍ അല്ലെങ്കില്‍ ഒന്ന് അശ്രദ്ധനായാല്‍ ഒരു പക്ഷെ അനാഥരാകുന്നത് ഒരുപാട് കുടുംബങ്ങള്‍ ആവാം. റോഡ് നിയമങ്ങള്‍ പാലിച്ചു, കൃത്യതയോടെ, അച്ചടക്കത്തോടെ വണ്ടിയോടിച്ചാല്‍ ഒരു പോലീസ് പരിശോധനയെയും നാം ഭയപ്പെണ്ടതില്ല. ഓര്‍ക്കുക , നിയമം പാലിക്കാനുള്ളതാണ്, അത് നമ്മളെ സുരക്ഷിതരാക്കും.

Keywords: Road Accidents, Obituary, Traffic Rule, AI Camera, Violations, Hilal Adhur, Road Accidents Increase Dramatically.
< !- START disable copy paste -->

Post a Comment