ഉദുമ പടിഞ്ഞാര്‍ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ വഖഫ് പ്രഖ്യാപനം നടത്തി. ജമാഅത് കമിറ്റി പ്രസിഡന്റ് കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജെനറല്‍ കണ്‍വീനര്‍ യൂസഫ് കണ്ണംകുളം സ്വാഗതം പറഞ്ഞു. ഉദുമ പടിഞ്ഞാര്‍ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. അല്‍ മദ്രസതുല്‍ ഇസ് ലാമിയ വിദ്യാര്‍ഥി മുഹമ്മദ് ഫാദില്‍ ഖിറാഅത് നടത്തി. അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. ജമാഅത് കമിറ്റി ജെനറല്‍ സെക്രടറി അബ്ദുര്‍ റഹ് മാന്‍ സഫര്‍ ഏറ്റുവാങ്ങി. സമസ്ത കേരള ഇസ്ലാം മത ബോര്‍ഡിന്റെ കോട്ടുമല ബാപ്പു മുസ്ലിയാര്‍ സ്മാരക അവാര്‍ഡ് നേടിയ ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസതുല്‍ ഇസ്ലാമിയക്കുള്ള അനുമോദനവും ചടങ്ങില്‍ കൈമാറി. പിടിഎ മാനജ്‌മെന്റിനുള്ള ആദരവ് ബശീര്‍ തോട്ടപ്പാടി നല്‍കി.
ദീര്‍ഘകാലമായി ജമാഅത് പ്രസിഡന്റായി സേവനം ചെയ്തുവരുന്ന കെ കെ അബ്ദുല്ല ഹാജിയെയും പള്ളി പുനര്‍ നിര്‍മാണ കമിറ്റിയെയും ആദരിച്ചു. എന്‍ജിനീയര്‍ വികെ ജോയിക്കുള്ള ഉപഹാരം നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ മുഹ മ്മദ് ശാഫി ഹാജി നല്‍കി. ഉദുമ പടിഞ്ഞാര്‍ ഖത്വീബ് അശ്‌റഫ് ഫൈസി ചെറൂണി, കോട്ടിക്കുളം ഗ്രാന്‍ഡ് മസ്ജിദ് ഖത്വീബ് അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍, ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖത്വീബ് അനസ് റഹ് മാനി മുവാറ്റുപുഴ, കളനാട് ജുമാ മസ്ജിദ് ഖത്വീബ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബേക്കല്‍ ജുമാ മസ്ജിദ് ഖത്വീബ് ശാഫി ബാഖവി ചാലിയം, മേല്‍പറമ്പ് ജുമാ മസ്ജിദ് ഖത്വീബ് അശ്‌റഫ് റഹ് മാനി ചൗക്കി, അബൂബകര്‍ മൗലവി, പടിഞ്ഞാര്‍ അല്‍ മദ്രസതുല്‍ ഇസ് ലാമിയ സദര്‍ മുഅല്ലിം അബൂബകര്‍ മൗലവി വിളയില്‍ എന്നിവര്‍ പ്രഭാഷണം നടത്തി.
ജമാഅത് കമിറ്റി ഭാരവാഹികളായ കെഎം മുഹമ്മദ് ശാഹിദ്, പികെ അശ്‌റഫ്, സിഎ മുഹമ്മദ് ഹാശിം, യുഎഇ കമിറ്റി പ്രസിഡന്റ് എ ഹബീബ് റഹ് മാന്‍, ഖത്വര്‍ കമിറ്റി പ്രസിഡന്റ് കെഎം അബ്ദുല്‍ ഖാദര്‍, വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ശാഫി കുദ്രോളി, കെകെ ശാഫി ഹാജി, ഹാരിസ് തോട്ടപ്പാടി എന്നിവര്‍ സംസാരിച്ചു. എ എം നൗശാദ് ബാഖവി ചിറയിന്‍കീഴ് മതപ്രഭാഷണം നടത്തി.
Keywords: Udma Padinhar, Malayalam News, Masjid, Kerala News, Kasaragod News, Udma Padinhar Muhyadheen Juma Masjid, Masjid Inauguration, Muhammad Jifri Muthukkoya Thangal, Qazi CA Muhammed Kunhi Musliyar, Renovated Udma Padinhar Muhyadheen Juma Masjid inaugurated.
< !- START disable copy paste -->