ഓഗസ്റ്റ് 10 മുതൽ 13 വരെ നടക്കുന്ന ആത്മീയ സദസുകളിലും മാനവ സൗഹാർദ സമ്മേളനങ്ങളിലും മറ്റു വിവിധ പരിപാടികളിലുമായി മത, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. 10ന് വൈകുന്നേരം ആറ് മണിക്ക് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പള്ളി ഉദ്ഘാടനം ചെയ്യും. ഉദുമ പടിഞ്ഞാർ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ വഖഫ് പ്രഖ്യാപനം നടത്തും. ഏഴ് മണിക്ക് പൊതുസമ്മേളനവും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാഅത് കമിറ്റി പ്രസിഡൻ്റ് കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ജെനറൽ കൺവീനർ യൂസഫ് കണ്ണംകുളം സ്വാഗതം പറയും. ഉദുമ പടിഞ്ഞാർ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാർ ആമുഖ പ്രഭാഷണവും സയ്യിദ് അലി തങ്ങൾ കുമ്പോൽ അനുഗ്രഹ പ്രഭാഷണവും നടത്തും.
സുവനീർ പ്രകാശനം അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ നിർവഹിക്കും. ജമാഅത് കമിറ്റി ജെനറൽ സെക്രടറി അബ്ദുർ റഹ് മാൻ സഫർ സ്വീകരിക്കും. സമസ്ത കേരള ഇസ്ലാം മത ബോർഡിൻ്റെ കോട്ടുമല ബാപ്പു മുസ്ലിയാർ സ്മാരക അവാർഡ് നേടിയ ഉദുമ പടിഞ്ഞാർ അൽ മദ്രസതുൽ ഇസ്ലാമിയക്കുള്ള അനുമോദനവും കൈമാറും. ദീർഘകാലം ജമാഅത് പ്രസിഡൻ്റായി സേവനം ചെയ്യുന്ന കെ കെ അബ്ദുല്ല ഹാജിയെയും പള്ളി പുനർ നിർമാണ കമിറ്റിയെയും ആദരിക്കും. അശ്റഫ് ഫൈസി ചെറൂണി, അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ, അനസ് റഹ്‌മാനി മൂവാറ്റുപ്പുഴ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ശാഫി ബാഖവി ചാലിയം, അശ്റഫ് റഹ് മാനി ചൗക്കി, അബൂബകർ മൗലവി വിളയിൽ എന്നിവർ സംസാരിക്കും. രാത്രി ഒമ്പത് മണിക്ക് എഎം നൗശാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തും.
11ന് രാവിലെ ഒമ്പത് മണിക്ക് പ്രവാസി സംഗമം പി വി അബ്ദുർ റഹ് മാൻ ഹാജി യുഎഇ ഉദ്ഘാടനം ചെയ്യും. ടിപി മുഹമ്മദ് ഖത്വർ അധ്യക്ഷത വഹിക്കും. അബുദബി കമിറ്റി സെക്രടറി ബശീർ കണ്ണംകുളം സ്വാഗതം പറയും. ബാദുശ കടലുണ്ടി നോർക, പ്രവാസ വിഷയങ്ങളെ കുറിച്ച് ക്ലാസെടുക്കും. രണ്ട് മണിക്ക് രണ്ടാം സെഷൻ ഖത്വർ കമിറ്റി പ്രസിഡൻ്റ് കെ എം അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. കെ മൂസ ഹാജി യുഎഇ അധ്യക്ഷത വഹിക്കും. ഖത്വർ കമിറ്റി ട്രഷറർ അബ്ദുല്ല കല്ലിങ്കാൽ സ്വാഗതം പറയും. പിഎംഎ ഗഫൂർ സെഷന് നേതൃത്വം നൽകും. തുടർന്ന് മഹല്ലിലെ മുതിർന്ന പ്രവാസികളെ ആദരിക്കും. ഏഴ് മണിക്ക് ദിക്റ് ദുആ മജ്ലിസിന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും.
ഉദുമ പടിഞ്ഞാറിലെ മത സാമൂഹ്യ ജീവകാരുണ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുല്ല ഹാജി സ്പീഡ് വേക്കുള്ള ആദരവ് ചടങ്ങിൽ കൈമാറും. ജാബിർ ഹുദവി ചാനടുക്കം, അബ്ദുൽ ഗഫാർ സഅദി, സഫീഹുദ്ദീൻ ബുസ്താനി, അബൂബകർ ഫൈസി കുമ്പഡാജെ എന്നിവർ സംസാരിക്കും. തുടർന്ന് ബുർദ മജ്‌ലിസ് 'മദദെ മദീന' നടക്കും. 12ന് രാവിലെ ഒമ്പത് മണി മണി മുതൽ കണ്ണൂർ ആസ്റ്റർ മിംസിൻ്റെ സഹകരണത്തോടെ ജെംസ് സ്കൂൾ പരിസരത്ത് മെഡികൽ കാംപ് നടത്തും. ജില്ലാ പഞ്ചായത് വൈസ് പ്രസിഡൻ്റ് ശാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യും. 10 മണിക്ക് ഉമറാ സംഗമത്തിൽ മാലിക് ദീനാർ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി സംസാരിക്കും. കീഴൂർ സംയുക്ത ജമാഅത് കമിറ്റി ജെനറൽ സെക്രടറി കല്ലട്ര മാഹിൻ ഹാജി മുഖ്യാതിഥിയാവും. 12 മണി മുതൽ രണ്ട് വരെ സ്നേഹ വിരുന്ന് നടക്കും.
രണ്ട് മണിക്ക് മാനവ സൗഹാർദ സംഗമം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാവും. എംഎൽഎ മാരായ അഡ്വ. സിഎച് കുഞ്ഞമ്പു, എൻഎ നെല്ലിക്കുന്ന് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സ്വാമി വിവിക്താനന്ദസരസ്വതി, ഫാദർ ബേബി മാത്യു, മുനീർ ഹുദവി വിളയിൽ എന്നിവർ പ്രഭാഷണം നടത്തും. രാത്രി ഏഴ് മണിക്ക് ഉദുമ പടിഞ്ഞാർ ദാറുൽ ഇർശാദ് അകാഡമി വിദ്യാർഥികൾ സുഫീ സംഗീതം അവതരിപ്പിക്കും. 7.30 ന് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
13ന് രാവിലെ ഒമ്പത് മണിക്ക് ഗ്രാൻഡ് മഹല്ല് കുടുംബ സംഗമം, ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രടറി ഡോ. വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ.എൻ അബ്ദുൽ ഖയ്യൂം പെരിന്തൽമണ്ണ ക്ലാസെടുക്കും. 11. 30 മണി മുതൽ മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും. രണ്ട് മണിക്ക് ലഹരി ബോധവൽകരണ ക്ലാസ് ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ മഖ്യാതിഥിയാവും. രംഗീഷ് കടവത്ത് കോഴിക്കോട്, സലീം മമ്പാട് എന്നിവർ ക്ലാസെടുക്കും. ഏഴ് മണിക്ക് പൂർവ വിദ്യാർഥി സംഗമത്തിന് ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ നേതൃത്വം നൽകും. എട്ട് മണിക്ക് സമാപന പൊതുയോഗത്തിൽ ജമാഅത് കമിറ്റി ട്രഷറർ കെ മുഹമ്മദ് ശാഫി ഹാജി അധ്യക്ഷത വഹിക്കും. ഇ പി അബൂബകർ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുൽ ഖാദിർ പൂക്കുഞ്ഞി തങ്ങൾ ആന്ത്രോത്ത് കൂട്ടപ്രാർഥനക്ക് നേതൃത്വം നൽകും.
വാർത്താസമ്മേളനത്തിൽ ജമാഅത് പ്രസിഡണ്ടും സ്വാഗത സംഘം ചെയർമാനുമായ കെ കെ അബ്ദുല്ല ഹാജി, സ്വാഗത സംഘം വർകിംഗ് ചെയർമാനും ജമാഅത് സെക്രടറിയുമായ അബ്ദുർ റഹ്‌മാൻ സഫർ, യു എ ഇ കമിറ്റി ഉപദേഷ്ടാവ് അബ്ദുല്ല ക്കുഞ്ഞി സ്പീഡ് വെ, സ്വാഗത സംഘം കൺവീനർ യൂസഫ് കണ്ണംകുളം, മീഡിയ കമിറ്റി ചെയർമാൻ അബ്ബാസ് രചന, കൺവീനർ മുനീർ കണ്ണിയിൽ, യുഎഇ കമിറ്റി പ്രസിഡണ്ട് എ ഹബീബുർ റഹ്‌മാൻ, ഖത്വർ കമിറ്റി പ്രസിഡണ്ട് കെ എം അബ്ദുൽ ഖാദർ, വൈസ് പ്രസിഡണ്ട് പി വി സകറിയ, നിർമാണ കമിറ്റി ചെയർമാൻ കെ ശാഫി ഹാജി, ദുബൈ കമിറ്റി വൈസ് പ്രസിഡണ്ട് ഉമർ ഫാറൂഖ് കോട്ടക്കുന്ന് എന്നിവർ പങ്കെടുത്തു.
Keywords: News, Kasargod, Kerala, Uduma Padinhar, Masjid, Inauguration, Renovated Udma Padinhar Muhyadheen Juma Masjid will be inaugurated on August 10
< !- START disable copy paste -->