Join Whatsapp Group. Join now!
Aster MIMS 25/06/2023

Temple Pond | സ്പീകര്‍ എ എന്‍ ശംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി; 64 ലക്ഷം സര്‍കാര്‍ അനുവദിച്ചു

'അടുത്ത മാസം ആവുമ്പോഴേക്കും നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കും' Thalassery News, Renovate, Ganapati Temple Pond, Government

കണ്ണൂര്‍: (www.kvartha.com) സ്പീകര്‍ എ എന്‍ ശംസീറിന്റെ തലശേരി മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. കോടിയേരി കാരാല്‍ തെരുവ് ഗണപതി ക്ഷേത്തിന്റെ കുളം നവീകരിക്കാനാണ് 64 ലക്ഷം രൂപ സംസ്ഥാന സര്‍കാര്‍ അനുവദിച്ചത്. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് സ്പീകര്‍ ഈ വിവരം അറിയിച്ചത്.

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ  ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം, ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായിയെന്ന് സ്പീകര്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു. പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Kannur, News, Kerala, Top-headlines, Thalassery News, Renovate, Ganapati Temple Pond, Government.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 

തലശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കും...

Kannur, News, Kerala, Top-headlines, Thalassery News, Renovate, Ganapati Temple Pond, Government.


Keywords: Kannur, News, Kerala, Top-headlines, Thalassery News, Renovate, Ganapati Temple Pond, Government.

Post a Comment