Join Whatsapp Group. Join now!
Aster MIMS 25/06/2023

Railway | ചെറുവത്തൂരിൽ പരശുറാം എക്‌സ്പ്രസിന് സ്റ്റോപ് അനുവദിച്ചു; രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു; കാസർകോട്ടെത്തിയ തിരുനെൽവേലി-ദാദർ ട്രെയിനിന് സ്വീകരണം നൽകി

പതിറ്റാണ്ടുകളായുള്ള ആവശ്യം സഫലമായി Railway, Parasuram Express, Cheruvathur, കാസറഗോഡ് വാർത്തകൾ, Rajmohan Unnithan
ചെറുവത്തൂർ: (www.kasargodvartha.com) പരശുറാം എക്‌സ്പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ് അനുവദിച്ചു കൊണ്ട് റെയിൽവെയുടെ ഉത്തരവ് പുറത്ത് വന്നു. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ ശക്തമായ സമ്മർദവും ഇടപെടലും കൊണ്ടാണ് സ്റ്റോപ് അനുവദിച്ചത്. സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാസൻജേഴ്സ് അസോസിയേഷൻ ഉൾപെടെ നിരവധി സംഘടനകൾ പ്രതിഷേധ സമരങ്ങൾ നടത്തിവന്നിരുന്നു.

News, Cheruvathur, Kasaragod, Kerala, Railway, Parasuram Express, Rajmohan Unnithan, Railways permit new stop for Parasuram Express at Cheruvathur.

ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ വരുമാനത്തിൻ്റെ കാര്യത്തിൽ ഏറെ മുന്നിലായിട്ടും തൊട്ടടുത്ത നീലേശ്വരത്ത് സ്റ്റോപ് ഉണ്ടെന്ന് പറഞ്ഞാണ് ആവശ്യം നിരസിക്കപ്പെട്ടത്. നേരത്തെ താൽക്കാലികമായി പരശുറാമിന് കുറച്ച് മാസം സ്റ്റോപ് അനുവദിച്ചിരുന്നു.

ചെറുവത്തൂർ, കയ്യൂർ -ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ്, കരിവെള്ളൂർ പഞ്ചായതുകളിലെയും മലയോര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാരാണ് ചെറുവത്തൂരിൽ നിന്നും ട്രെയിൻ കയറുന്നത്. സമ്മർദം ശക്തമായതോടെയാണ് റെയിൽവേ അനുകൂല നടപടി സ്വീകരിച്ചിരിക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഫേസ്ബുക് ലൈവിലൂടെയാണ് സ്റ്റോപ് അനുവദിച്ച കാര്യം അറിയിച്ചത്.

News, Cheruvathur, Kasaragod, Kerala, Railway, Parasuram Express, Rajmohan Unnithan, Railways permit new stop for Parasuram Express at Cheruvathur.

തിരുനെൽവേലി-ദാദർ ട്രെയിനിന് സ്വീകരണം നൽകി

യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമായ തിരുനെൽവേലി- ദാദർ എക്‌സ്പ്രസിന് (22630) സ്റ്റോപ് അനുവദിച്ച ശേഷം ആദ്യമായി കാസർകോട്ട് നിർത്തിയ ട്രെയിനിന് കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ സ്വീകരണം നൽകി. ജെനറൽ സെക്രടറി നാസർ ചെർക്കളം, അബ്ദുല്ലത്വീഫ് ബബ് ല, ശഫീഖ് തെരുവത്ത്, സത്താർ മേസ്തിരി, മുഹമ്മദ്‌ അശ്റഫ്‌ സ്റ്റാൾ, സജിന, സന്ധ്യ, ചിത്ര, അഫ്നാസ് എന്നിവർ ചേർന്ന് ലോകോപൈലറ്റുമാരായ നടരാജൻ, ഡെൽബിൻ എന്നിവരെ ഹാരമണിയിച്ച് സ്വീകരിച്ചു.

കഴിഞ്ഞ ആഴ്ച കാസർകോട് പാർലമെന്റ് മണ്ഡലത്തിൽപെട്ട മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്ക് പുതിയ സ്റ്റോപുകൾ അനുവദിച്ചിരുന്നു. 16347/16348 തിരുവനന്തപുരം - മംഗ്ളുറു - തിരുവനന്തപുരം എക്സ്പ്രസിന് ഏഴിമല റെയിൽവെ സ്‌റ്റേഷനിലും 16605/16606 ഏറനാട് എക്സ്പ്രസിന് പഴയങ്ങാടി റെയിൽവെ സ്റ്റേഷനിലും 20923/924 തിരുനെൽവേലി - ഗാന്ധി ധാം - തിരുനെൽവേലി ഹംസഫർ എക്സ്പ്രസിന് കാസർകോട്ടും സ്റ്റോപ് അനുവദിച്ചിരുന്നു.

കോഴിക്കോടിനും മംഗ്‌ളൂറിനും ഇടയിൽ ഏക സ്റ്റോപാണ് കാസർകോട്ട് അനുവദിച്ചത്. എന്നാൽ പുതിയ ഉത്തരവിൽ കണ്ണൂരിലും ഗാന്ധി ധാമിന് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. 22629/22630 ദാദർ-തിരുനെൽവേലി ദാദറിനും കാസർകോട്ട് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. തിരുനെൽവേലി- ദാദർ എക്‌സ്പ്രസിനും ഹംസഫർ എക്‌സ്പ്രസിനും കാസർകോട് സ്റ്റോപ് അനുവദിക്കാൻ നേതൃത്വം നൽകിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി കാസർകോട് റെയിൽവേ പാസൻജേർസ് അസോസോയിയേഷൻ ഭാരവാഹികൾ അറിയിച്ചു.



Keywords: News, Cheruvathur, Kasaragod, Kerala, Railway, Parasuram Express, Rajmohan Unnithan, Railways permit new stop for Parasuram Express at Cheruvathur.
< !- START disable copy paste -->

Post a Comment