Join Whatsapp Group. Join now!
Aster MIMS 25/06/2023

Ragging | 'കാസർകോട്ട് 2 സ്‌കൂളുകളിൽ റാഗിങ്; വിദ്യാർഥികൾക്ക് നേരെ ക്രൂരമായ മർദനം; അക്രമം കുപ്പായത്തിന്റെ ഒരു കുടുക്ക് ഇടാത്തതിനും ഷൂസ് ധരിച്ചതിനും'

ശക്തമായ നടപടി വേണമെന്ന് രക്ഷിതാക്കൾ, Ragging, School, Students, Education, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) ജില്ലയിൽ വീണ്ടും റാഗിങ് പരാതി. രണ്ട് സ്‌കൂളുകളിലായി നടന്ന അക്രമ സംഭവങ്ങളിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് ക്രൂരമായി മർദനമേറ്റുവെന്നാണ് പരാതി. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂൾ വിദ്യാർഥി കോളിയടുക്കത്തെ ഹാശിർ (17), ബേക്കൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂൾ വിദ്യാർഥി പെര്‍മുദെ പെരിയടുക്കയിലെ മുഹമ്മദ് ശമീല്‍ ശഹ്സാദ്‌ (16) എന്നിവർക്കാണ് പരുക്കേറ്റത്.

Ragging, Plus One, Students, Injured, Melparamba, Police, Parents, Hospital, Class, Ragging in schools: Plus One students injured.

ബുധനാഴ്ച ഉച്ചയ്ക്കാണ് ചട്ടഞ്ചാൽ സ്‌കൂളിന് സമീപം സംഭവം നടന്നത്. കുപ്പായത്തിന്റെ ഒരു കുടുക്ക് ഇടാത്തതിനെ ചോദ്യം ചെയ്ത് 15 ഓളം പേരടങ്ങുന്ന സംഘം ചവിട്ടിയും മറ്റും അക്രമിക്കുകയായിരുന്നുവെന്ന് ഹാശിർ പറഞ്ഞു. കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ വിദ്യാർഥി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പരിശോധനയിൽ വിദ്യാർഥിയുടെ തോളെല്ല് പൊട്ടിയെന്ന് കണ്ടെത്തിയതായി രക്ഷിതാക്കൾ പറഞ്ഞു. ഹാശിർ ഇപ്പോൾ കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂളിൽ കുറച്ച് ദിവസങ്ങളിലായി റാഗിങ് നടന്നുവരുന്നതായി ആരോപണമുണ്ട്.

ചൊവ്വാഴ്ച വെെകുന്നേരമായിരുന്നു ബേക്കൂറിൽ അക്രമം നടന്നത്. സ്കൂളില്‍ ഷൂ ഇട്ട് വന്നതിന് പ്ലസ് ടു വിദ്യാര്‍ഥികള്‍ സംഘം ചേർന്ന് ബസ് സ്റ്റോപില്‍ വെച്ച് അക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പറയുന്നു. വിദ്യാര്‍ഥിയെ സ്കൂള്‍ അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും നെഞ്ചിലും മർദനമേറ്റതായി പിതാവ് പറഞ്ഞു.

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചതോടെ സ്‌കൂളുകളിൽ റാഗിങ് കേസുകൾ ഏറിവരികയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുമ്പളയിലും സമാന സംഭവം അരങ്ങേറിയിരുന്നു. കുമ്പള ഹയർ സെകൻഡറി സ്‌കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർഥിയും മൊഗ്രാൽ മൈമൂൻ നഗർ സ്വദേശിയുമായ ജഅഫർ സ്വാദിഖിന് നേരെയാണ് റാഗിംഗിന്റെ പേരിൽ അക്രമം നടന്നത്. റാഗിംഗ് കൂടി വരുന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. അക്രമം കാണിക്കുന്ന വിദ്യാർഥികൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

Ragging, Plus One, Students, Injured, Melparamba, Police, Parents, Hospital, Class, Ragging in schools: Plus One students injured.

Keywords: Ragging, Plus One, Students, Injured, Melparamba, Police, Parents, Hospital, Class, Ragging in schools: Plus One students injured.

Post a Comment