Join Whatsapp Group. Join now!
Aster MIMS 25/06/2023

General Hospital | കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ മോര്‍ചറി ടേബിളില്‍ അറ്റകുറ്റപണികള്‍; 2 ദിവസം പോസ്റ്റ് മോര്‍ടം നടക്കില്ല; മംഗല്‍പാടി താലൂക് ആശുപത്രിയില്‍ പകരം സംവിധാനം

രാത്രികാല പോസ്റ്റ് മോര്‍ടം നടക്കുന്ന ഏക ആശുപത്രിയാണ് Kasaragod General Hospital, Post-mortem, Mangalpadi, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ മോര്‍ചറി ടേബിളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും (ഓഗസ്റ്റ് രണ്ട്, മൂന്ന്) പോസ്റ്റ് മോര്‍ടം നടക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ ജമാല്‍ അഹ്മദ് അറിയിച്ചു. മംഗല്‍പാടി താലൂക് ആശുപത്രിയിലെ മോര്‍ചറിയില്‍ പോസ്റ്റ് മോര്‍ടം ചെയ്യാനുള്ള സമാന്തര സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .
      
Kasaragod General Hospital, Post-mortem, Mangalpadi, Kerala News, Kasaragod News, Malayalam News, Post-mortem will not be done for 2 days in Kasaragod General Hospital.

കേരളത്തില്‍ രാത്രികാല പോസ്റ്റ് മോര്‍ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസര്‍കോട് ജെനറല്‍ ആശുപത്രി. ഇത് മൃതദേഹം വിട്ടുകിട്ടുന്നതിനായി ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുന്ന ബന്ധുക്കളുടെ ദുരവസ്ഥ ഒഴിവാക്കുന്നു. ജില്ലാ ആസ്ഥാനത്തെ ആശുപത്രി എന്ന നിലയില്‍ മിക്കവാറും ആളുകള്‍ ഈ ആശുപത്രിയെയാണ് പോസ്റ്റ് മോര്‍ടത്തിനായി ആശ്രയിക്കുന്നത്. ഇവിടെ പ്രധാന ലിഫ്റ്റിന്റെ പ്രവര്‍ത്തനം മാസങ്ങളോളം നിലച്ചിരുന്നു. അടുത്തിടെയാണ് ഇത് അറ്റകുറ്റപണി നടത്തി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.
         
Kasaragod General Hospital, Post-mortem, Mangalpadi, Kerala News, Kasaragod News, Malayalam News, Post-mortem will not be done for 2 days in Kasaragod General Hospital.

Keywords: Kasaragod General Hospital, Post-mortem, Mangalpadi, Kerala News, Kasaragod News, Malayalam News, Post-mortem will not be done for 2 days in Kasaragod General Hospital.
< !- START disable copy paste -->

Post a Comment