Join Whatsapp Group. Join now!
Aster MIMS 25/06/2023

Investigation | ട്രെയിനിന് കല്ലെറിയുന്നവരെയും അട്ടിമറി ശ്രമം നടത്തുന്നവരെയും കണ്ടെത്താന്‍ പൊലീസ് ഡ്രോണ്‍ ഇറക്കി; ഒപ്പം പൊതുജനങ്ങളുടെ സഹകരണത്തോടെ രഹസ്യ നിരീക്ഷണവും

രാത്രിയിലും ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് നടപടി Police, Investigation, Crime, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com) ട്രെയിനിന് നേരെ കല്ലെറിയുന്നവരെയും അട്ടിമറി ശ്രമം നടത്തുന്നവരെയും കണ്ടെത്താന്‍ പൊലീസ് ഡ്രോണ്‍ കാമറ ഇറക്കി. ഓരോ ട്രെയിനുകളും കടന്നുപോകുന്നതിന് മുമ്പും കടന്നുപോകുന്ന സമയത്തും ഡ്രോണ്‍ പറത്തുകയാണ് ചെയ്യുന്നത്. രാത്രിയിലും ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് ഡ്രോണ്‍ പറത്തുന്നത്. കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയും കാഞ്ഞങ്ങാട് മുതല്‍ തൃക്കരിപ്പൂര്‍ വരെയുമാണ് രണ്ട് ഡ്രോണുകള്‍ ഇറക്കിയിരിക്കുന്നത്.
          
Police, Investigation, Crime, Malayalam News, Kerala News, Kasaragod News, Malayalam News, Police use drones on railway tracks to detect attempted attacks.

വരും ദിവസങ്ങളില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഡ്രോണ്‍ പറത്തുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതുകൂടാതെ പൊതുജനങ്ങളുടെ സഹകരണത്തോടെ പൊലീസിന്റെ രഹസ്യ നിരീക്ഷണവും ഉണ്ടായിരിക്കും. ഹൊസ്ദുര്‍ഗ് പൊലീസാണ് തുടക്കത്തില്‍ ഡ്രോണ്‍ പരീക്ഷണം നടത്തി വരുന്നത്. ജില്ലയില്‍ ട്രെയിനുകള്‍ക്ക് നേരെ തുടര്‍ചയായി ഉണ്ടാകുന്ന കല്ലേറും കളനാട് തുരങ്കത്തിന് സമീപം പാളത്തില്‍ ക്ലോസെറ്റും ചെത്തുകല്ലും കണ്ടെത്തിയതുമാണ് പൊലീസിനെ ശക്തമായ നിരീക്ഷണത്തിനും മറ്റ് നടപടികള്‍ക്കും പ്രേരിപ്പിച്ചിരിക്കുന്നത്.
           
Police, Investigation, Crime, Malayalam News, Kerala News, Kasaragod News, Malayalam News, Police use drones on railway tracks to detect attempted attacks.

ഇതുകൂടാതെ ലോകല്‍ പൊലീസിന്റെയും ആര്‍പിഎഫിന്റെയും റെയില്‍വേ പൊലീസിന്റെയും നിരീക്ഷണങ്ങളും പാളത്തിനോട് ചേര്‍ന്ന് നടത്തും. കളനാട്ടെ സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. നിരവധി പേരില്‍ നിന്ന് മൊഴി ശേഖരിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗത്തില്‍ പിടികൂടാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Keywords: Police, Investigation, Crime, Malayalam News, Kerala News, Kasaragod News, Malayalam News, Police use drones on railway tracks to detect attempted attacks.
< !- START disable copy paste -->

Post a Comment