Join Whatsapp Group. Join now!
Aster MIMS 25/06/2023

Police Booked | ഫർഹാസിന്റെ മരണത്തിൽ നടപടി നേരിട്ട കുമ്പള എസ്ഐയുടെ വീട്ടിൽ സ്‌കൂടറിലെത്തി വധഭീഷണി മുഴക്കിയതായി പരാതി; 2 യുവാക്കൾക്കെതിരെ കേസെടുത്തു; ദൃശ്യങ്ങൾ പുറത്ത്

ഭാര്യാപിതാവാണ് പരാതി നൽകിയത് Police Booked, Accident, Angadimogar, Kumbla, കാസറഗോഡ് വാർത്തകൾ
കുമ്പള: (www.kasargodvartha.com) പൊലീസ് പിന്തുടർന്നതിനിടെ തുടർന്ന് കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥിയായ പേരാൽ കണ്ണൂരിലെ ഫർഹാസ് മരിച്ച സംഭവത്തിൽ നടപടി നേരിട്ട കുമ്പള എസ്ഐ രജിതിന്റെ വീട്ടിൽ സ്‌കൂടറിലെത്തി വധഭീഷണി മുഴക്കിയെന്ന പരാതിയിൽ രണ്ട് യുവാക്കൾക്കതിരെ കുമ്പള പൊലീസ് കേസെടുത്തു. എസ്ഐ രജിതിന്റെ ഭാര്യാപിതാവ് ഉണ്ണികൃഷ്ണന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

News, Kumbala, Kasaragod, Kerala, Police Booked, Accident, Angadimogar, Case, Complaint, Police booked on complaint of threats against SI.

ഞങ്ങളുടെ ഫർഹാസിനെ കൊന്നിട്ട് അയാൾ ജീവിക്കാമെന്ന് വിചാരിക്കേണ്ടെന്നും കൊല്ലുമെന്നും കുടുംബത്തെ നശിപ്പിക്കുമെന്നുമാണ് യുവാക്കൾ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് 6.15 മണിയോടെയാണ് നീല കളറിലുള്ള സ്‌കൂടറിൽ, എസ്ഐ താമസിക്കുന്ന മൊഗ്രാൽ മാളിയങ്കരയിലെ ക്വാർടേഴ്സിൽ യുവാക്കൾ എത്തി ഭീഷണി മുഴക്കിയതെന്നാണ് പരാതി. സംഭവം നടക്കുമ്പോൾ എസ്ഐ വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നീട് യുവാക്കൾ തിരിച്ചുപോയി. വ്യാഴാഴ്ച രാവിലെയോടെയാണ് പൊലീസ് പരാതിയിൽ കേസെടുത്തിരിക്കുന്നത്.



ഫർഹാസിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെ കാസർകോട് കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയെ ചുമത്തപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്, കോൺഗ്രസ്, യൂത് ലീഗ്, യൂത് കോൺഗ്രസ്, എംഎസ്എഫ്, കെ എസ് യു, സിഐടിയു, എസ് ഡി പി ഐ സംഘടനകൾ രംഗത്തുവരികയും പ്രതിഷേധിക്കുകയും ധർണ നടത്തുകയും ചെയ്തിരുന്നു.

News, Kumbala, Kasaragod, Kerala, Police Booked, Accident, Angadimogar, Case, Complaint, Police booked on complaint of threats against SI.

അതേസമയം യുവാക്കൾ എസ്ഐയുടെ വീട്ടിൽ എത്തിയതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, വീഡിയോയിൽ ശബ്‍ദം ഇല്ലെന്നും ശബ്‌ദം കൂടി പുറത്തുവിടണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

Keywords: News, Kumbala, Kasaragod, Kerala, Police Booked, Accident, Angadimogar, Case, Complaint, Police booked on complaint of threats against SI.
< !- START disable copy paste -->

Post a Comment