Join Whatsapp Group. Join now!
Aster MIMS 25/06/2023

Police booked | 'വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; ഹണിട്രാപില്‍ പെടുത്തി മോര്‍ഫ് ചെയ്ത നഗ്‌ന വീഡിയോ അയച്ചുകൊടുത്തു; പണം നൽകാതെയായപ്പോൾ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു'; യുവതി ഉള്‍പെടെ 2 പേര്‍ക്കെതിരെ കേസ്

പൊലീസ് അന്വേഷണം നടത്തിവരുന്നു Police booked, video calls, Social Media, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ബേഡകം: (www.kasargodvartha.com) വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവതി ഉള്‍പെടെ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹണിട്രാപില്‍ പെടുത്തി മോര്‍ഫ് ചെയ്ത നഗ്‌ന വീഡിയോ അയച്ചുകൊടുത്ത് പണം തട്ടാന്‍ ശ്രമിക്കുകയും പണം നൽകാതെയായപ്പോൾ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
    
Police booked, video calls, Social Media, Malayalam News, Kerala News, Kasaragod News, Honey Trap, Crime News, Police booked for extorting money using recorded video calls.

ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 47 കാരന്റെ പരാതിയിലാണ് സാക്ഷി രജപുത്ത്, ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി രാകേഷ് (38) എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലൈ 22ന് രാത്രി ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
          
Police booked, video calls, Social Media, Malayalam News, Kerala News, Kasaragod News, Honey Trap, Crime News, Police booked for extorting money using recorded video calls.

'പരിചയമില്ലാത്ത നമ്പറില്‍ നിന്ന് സാക്ഷി രജപുത്ത് എന്ന യുവതി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. പിന്നീട് മോര്‍ഫ് ചെയ്ത നഗ്‌ന വീഡിയോ ഫോണില്‍ അയച്ചുനല്‍കി പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ യുവതി ഫേസ്ബുക് സുഹൃത്തായ രാകേഷിന് നഗ്‌ന വീഡിയോ അയച്ചുകൊടുക്കുകയും ഇയാള്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു', പരാതിയില്‍ പറയുന്നു. ഐ ടി ആക്ട് പ്രകാരം കേസെടുത്ത് ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

Keywords: Police booked, video calls, Social Media, Malayalam News, Kerala News, Kasaragod News, Honey Trap, Crime News, Police booked for extorting money using recorded video calls.
< !- START disable copy paste -->

Post a Comment