Join Whatsapp Group. Join now!
Aster MIMS 25/06/2023

Police booked | 'ബാങ്കിൽ 2000 രൂപയുടെ കള്ള നോടുകൾ നൽകി മാറ്റിവാങ്ങാൻ ശ്രമം; സംശയം തോന്നി പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു'; 2 പേർക്കെതിരെ പൊലീസ് കേസെടുത്തു

ഫെഡറൽ ബാങ്കിന്റെ ഉദുമ ശാഖയിലാണ് സംഭവം, Police booked, Bank, Fake Notes, Police FIR, കാസറഗോഡ് വാർത്തകൾ
ഉദുമ: (www.kasargodvartha.com) ബാങ്കിൽ 2000 രൂപയുടെ കള്ള നോടുകൾ നൽകി മാറ്റി വാങ്ങാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അശോക് കുമാർ, അനൂപ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Police Booked, Fake, Notes, Bank, Udma, Federal Bank, Bekal, Complaint, Crime, Police booked for depositing fake Rs 2000 notes in bank.

ഫെഡറൽ ബാങ്കിന്റെ ഉദുമ ശാഖയിലാണ് സംഭവം. 2000 രൂപയുടെ ഏഴ് നോടുകളുമായാണ് ഇവർ ബാങ്കിൽ എത്തിയത്. നോടുകൾ കണ്ട് സംശയം തോന്നി ജീവനക്കാർ മാനജരെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പേരും ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.

നോട് മാറുന്നതിനായി ആദ്യത്തെ തന്നെ ഇവർ രേഖകൾ ബാങ്കിൽ ഏൽപിച്ചതാണ് പ്രതികളെ തിരിച്ചറിയാൻ സഹായകരമായത്. കളർ ഫോടോസ്റ്റാറ്റ് പോലുള്ള നോടുകളാണ് ഇവർ നൽകിയതെന്ന് പൊലീസ് അറിയിച്ചു. ബാങ്ക് മാനജർ എം എസ് ദിവ്യയുടെ പരാതിയിലാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Police Booked, Fake, Notes, Bank, Udma, Federal Bank, Bekal, Complaint, Crime, Police booked for depositing fake Rs 2000 notes in bank.

Keywords: Police Booked, Fake, Notes, Bank, Udma, Federal Bank, Bekal, Complaint, Crime, Police booked for depositing fake Rs 2000 notes in bank.

Post a Comment