Join Whatsapp Group. Join now!
Aster MIMS 25/06/2023

Died | പയ്യന്നൂര്‍ ക്ഷേത്രക്കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിയ ഫിഷറീസ് കോളജ് വിദ്യാര്‍ഥി മരിച്ചു

വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു Payyanur News, College Student, Drowned, Hospital, Treatment, Obituary

കണ്ണൂര്‍: (www.kasargodvartha.com) പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രക്കുളത്തില്‍ നീന്തുന്നതിനിടെ അപകടത്തില്‍പെട്ട ഫിഷറീസ് കോളജ് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. കായംകുളം പെരുവള്ളി സ്വദേശി നന്ദുകൃഷ്ണ (26) ആണ് മരിച്ചത്. നാട്ടുകാരും പയ്യന്നൂര്‍ അഗ്നി രക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയാണ് നന്ദുവിനെയും സഹപാഠി തിരുവനന്തപുരം പെരുന്തട്ട വള ചൂളി യൂലിലെ വി.ബി  അശ്വിനേയും (24) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് വെന്റിലേറ്ററിലായിരുന്ന നന്ദു മരിച്ചത്. മെഡികല്‍ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപിന്റെ നേതൃത്വത്തില്‍ നന്ദുവിനെ രക്ഷിക്കാന്‍ തീവ്രശ്രമം നടത്തിയിരുന്നു. എം വി ജിന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ ആശുപത്രിയില്‍ കഴിയുന്ന ഇവരെ സന്ദര്‍ശിച്ചിരുന്നു. 


ഞായറാഴ്ച (13.08.2023) വൈകുന്നേരം ഏഴു മണി മണിയോടെ ഫിഷറിസ് കോളജിന് സമീപത്തെ പയ്യന്നൂര്‍ സുബഹ്‌മണ്യസ്വാമി ക്ഷേത്രക്കുളത്തിലായിരുന്നു സംഭവം. കുളത്തിലിറങ്ങി നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി പോവുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ അഗ്നി രക്ഷാ സേനയും ഇവരെ കണ്ണൂര്‍ മെഡികല്‍ കോളജിലെത്തുന്നവരെ കൃത്രിമ ശ്വാസോച്ഛാസം നല്‍കുകയായിരുന്നു. 

Kannur, News, Kerala, Drowned,  Payyanur: College student drowned.

കണ്ണൂര്‍ മെഡികല്‍ കോളജിലെത്തുമ്പോഴെക്കും നന്ദു കൃഷ്ണന്റെ നാഡിമിടിപ്പ്. ദുര്‍ബലമായിരുന്നു. ഇതേ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ നടത്തിയതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Kannur, News, Kerala, Drowned,  Payyanur: College student drowned.

Post a Comment