Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | പത്തനംതിട്ടയില്‍ ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം

കാലുകള്‍ നായ കടിച്ച് പറിച്ച നിലയില്‍ Pathanamthitta, Newborn Baby, Found Dead, Swamp

പത്തനംതിട്ട: (www.kasargodvartha.com) ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിനുള്ളില്‍ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുളിക്കിഴ് ജംഗ്ഷന് സമീപത്താണ് സംഭവം. ശനിയാഴ്ച (12.08.2023) വൈകിട്ട് അഞ്ചരയോടെ ആണ് ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേര്‍ന്നുള്ളള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.

പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കാലുകള്‍ നായ കടിച്ച് പറിച്ച നിലയിലാണ്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്നും ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ഞായറാഴ്ച നടക്കുമെന്നും പൊലീസ് പറഞ്ഞു.

പരുപ്പുവട തിന്നുകയായിരുന്ന കുട്ടീനെ ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു


Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Pathanamthitta, Newborn Baby, Found Dead, Swamp, Pathanamthitta: Newborn baby found dead in swamp.



Post a Comment