Join Whatsapp Group. Join now!
Aster MIMS 25/06/2023

Injured | കെഎസ്ആർടിസി ബസിൽ നിന്ന് വീണ് യാത്രക്കാരിക്ക് പരുക്കേറ്റു; പൊലീസ് കേസെടുത്തു

ഡ്രൈവർക്കെതിരെ അന്വേഷണം Vellarikundu, KSRTC, Police Booked, കാസറഗോഡ് വാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) കെഎസ്ആർടിസി ബസിൽ നിന്ന് വീണ് യാത്രക്കാരിക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ ഡ്രൈവർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. എളേരിത്തട്ട് സ്വദേശിനി വത്സമ്മയുടെ പരാതിയിലാണ് കേസെടുത്തത്.
 
Passenger injured after falling from KSRTC bus; Police registered case


ജൂലൈ 15ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. യാത്രക്കാരിയായ വത്സമ്മയ്ക്ക് നാട്ടക്കല്ലിൽ വെച്ചാണ് വീണ് പരുക്കേറ്റത്. ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

Keywords: Vellarikundu, KSRTC, Police Booked, News, Kerala, kasaragod, Malayalam News, Passenger injured after falling from KSRTC bus; Police registered case.

Post a Comment