മംഗളൂറു: (www.kasargodvartha.com) സ്വതന്ത്രന്‍ എവിടെയുണ്ടോ അവിടെ ഭരണം എന്ന അവസ്ഥ ദക്ഷിണ കന്നട ജില്ലയിലെ നെട്‌ലമുഡ്‌നൂര്‍ ഗ്രാമപഞ്ചായതില്‍ കോണ്‍ഗ്രസിനെ തുണച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച അംഗം സമിത ഡി പൂജാരി പ്രസിഡന്റും കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ സ്വതന്ത്രന്‍ സച്ചിദാനന്ദ പൂജാരി വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം 11 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച അഞ്ചും ബിജെപി പിന്തുണയില്‍ ജയിച്ച അഞ്ചും പേരുമാണുള്ളത്.
രണ്ടര വര്‍ഷം മുമ്പ് നടന്ന ആദ്യ പാദ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍ സച്ചിദാനന്ദ പൂജാരി ബിജെപിയില്‍ ചേര്‍ന്ന് പ്രസിഡന്റായി. വനിതയ്ക്ക് സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിയുടെ ഷക്കീല കെ പൂജാരിയും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം പാദത്തില്‍ പ്രസിഡന്റ് പദവി പിന്നാക്ക 'എ'വിഭാഗം വനിതയ്ക്ക് സംവരണം ചെയ്തതിനാല്‍ സ്വതന്ത്രന്‍ വൈസ് പ്രസിഡന്റ് സ്ഥാനം തിരഞ്ഞെടുക്കുകയായിരുന്നു.
വരണാധികാരി 'അക്ഷര ദസോഹ' അസി. ഡയറക്ടര്‍ നോണയ്യ നായക്, പഞ്ചായത് വികസന ഓഫീസര്‍ അനുഷ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കര്‍ണാടകയില്‍ പഞ്ചായത് തിരഞ്ഞെടുപ്പ് അഞ്ചു വര്‍ഷത്തേക്കാണെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ രണ്ടര വര്‍ഷത്തില്‍ മാറ്റം വരും.
Keywords: Mangalore, News, National, Top-Headlines, Panchayat Governance, Congress, BJP, Samita D Pujari, President, Satchidananda Pujari, Vice President.