Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | തൃത്താലയില്‍ യുവഡോക്ടര്‍ ഭര്‍തൃഗൃഹത്തില്‍ ശുചിമുറിക്കകത്ത് മരിച്ച നിലയില്‍

'ഉന്നത പഠനം തുടരാനാവാത്തതിന്റെ മനോവിഷമം' Palakkad, Young Doctor, Found Dead, Husband, House, Mezhathur, Thrithala

പാലക്കാട്: (www.kasargodvartha.com) തൃത്താല മേഴത്തൂരില്‍ യുവ ആയുര്‍വേദ ഡോക്ടറെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കര്‍ (32) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളില്‍ ശുചിമുറിക്കകത്ത് തോര്‍ത്തുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. മക്കള്‍: മിത്രന്‍, ബാല.

ഉന്നത പഠനം തുടരാനാവാത്തതിന്റെ മനോവിഷമത്തിലായിരുന്നു ഋതികയെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

News, Kerala, Kerala-News, Obituary, Top-Headlines, Palakkad, Young Doctor, Found Dead, Husband, House, Mezhathur, Thrithala, Palakkad: Young doctor found dead at husband's house.


Keywords: News, Kerala, Kerala-News, Obituary, Top-Headlines, Palakkad, Young Doctor, Found Dead, Husband, House, Mezhathur, Thrithala, Palakkad: Young doctor found dead at husband's house.


Post a Comment