Join Whatsapp Group. Join now!
Aster MIMS 25/06/2023

Mosque | പുതുക്കിപ്പണിത് ഉദ്‌ഘാടനത്തിനൊരുങ്ങിയ മുസ്ലിം പള്ളി സന്ദർശിക്കാൻ ജാതിമത ഭേദമന്യേ ആളുകളെത്തി; അവസരമൊരുക്കിയത് മസ്ജിദ് കമിറ്റി; ഉദുമ പടിഞ്ഞാറിൽ നിന്ന് മാനവ സൗഹാർദത്തിന്റെ മഹനീയ മാതൃക

എല്ലാ ഭാഗങ്ങളും തുറന്നുകൊടുത്തിരുന്നു Udma Padinhar, Mosque, Temple Committee, കാസറഗോഡ് വാർത്തകൾ
ഉദുമ: (www.kasargodvartha.com) വിശ്വാസത്തിൻ്റെയും ആത്മചൈതന്യത്തിൻ്റെയും നിറവിൽ നന്മയുടെ ഹൃദയത്തുടിപ്പുമായി സൗഹാർദത്തിൻ്റെ ഊഷ്മളത ഊട്ടി ഉറപ്പിച്ച് സഹോദര സമുദായാംഗങ്ങളെ വരവേറ്റ് ഉദുമ പടിഞ്ഞാർ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് കമിറ്റിയുടെ വേറിട്ട മാതൃക. പുനർ നിർമിച്ച മസ്ജിദിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്നേഹക്കൂട്ടായ്മ എന്ന പേരിൽ ഒരുക്കിയ മസ്ജിദ് സന്ദർശനം മാനവ സാഹോദര്യത്തിൻ്റെ മഹനീയ മാതൃകയായി.

News, Uduma, Kasragod, Udma Padinhar, Mosque, Temple Committee, Opportunity for non-Muslims to visit the renovated mosque before its inauguration.

മനോഹരമായി പുതുക്കി പണിത് ഉദ്ഘാടനത്തിനൊരുങ്ങിയ പുണ്യഗേഹം ഇതര മതസ്ഥരായ സഹോദരി സഹോദരങ്ങൾക്ക് കാണാൻ അവസരമൊരുക്കിയപ്പോൾ നാടിൻ്റെ നാനാതുറയിലുള്ളവർ ചൊവ്വാഴ്ച വൈകുന്നേരം മുതൽ രാത്രിഏറെ വൈകിയും മസ്ജിദ് സന്ദർശിക്കാനെത്തി. അകവും പുറവും ഒന്നാം നിലയും മിമ്പറുമടക്കം മസ്ജിദിലെ എല്ലാ ഭാഗങ്ങളും സന്ദർശർക്ക് തുറന്നുകൊടുത്തിരുന്നു. ആദ്യമായി ഇത്തരമൊരു അവസരം കിട്ടിയതിൻ്റെ സന്തോഷം എല്ലാവരും പങ്കുവെച്ചു.

News, Uduma, Kasragod, Udma Padinhar, Mosque, Temple Committee, Opportunity for non-Muslims to visit the renovated mosque before its inauguration.

പടിഞ്ഞാർ പ്രദേശത്തിൻ്റെ മതേതര സംസ്കാരത്തിൻ്റെ മുൻ തലമുറ കാട്ടിയ മാതൃക പുതിയ തലമുറയും പിന്തുടർന്നതിൽ സന്തോഷം പകരുന്നുവെന്ന് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം ജെനറൽ സെക്രടറി പിപി ചന്ദ്രശേഖരൻ പറഞ്ഞു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് ഉദയമംഗലം സുകുമാരൻ, ഒതോത്ത് ശ്രീ ചൂളിയാർ ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് എം പത്മനാഭൻ, സെക്രടറി ഇ പ്രമോദ്, ട്രഷറർ കെവി കുട്ടികൃഷ്ണൻ, ആധ്യാത്മിക പ്രഭാഷൻ കൊപ്പൽ ചന്ദ്രശേഖരൻ, ഉദുമ പടിഞ്ഞാർ അയ്യപ്പഭജനമന്ദിരം പ്രസിഡൻ്റ് കെവി കുഞ്ഞിക്കോരൻ, ജെനറൽ സെക്രടറി എകെ സുകുമാരൻ, ട്രഷറർ വിവി ദാമോദരൻ, പാലക്കുന്ന് കഴകം ഉദുമ പടിഞ്ഞാർ പ്രദേശിക സമിതി പ്രസിഡൻ്റ് എംകെ നാരായണൻ, സെക്രടറി കെവി രാഘവൻ, ട്രഷറർ കണ്ണൻ കടപ്പുറം, ഉദുമ പടിഞ്ഞാർ പ്രദേശ് തിരുമുൽ കാഴ്ച കമിറ്റി പ്രസിഡൻ്റ് കെവി അപ്പു, സെക്രടറി പ്രവീൺ രാജ്, ട്രഷറർ കെവി അജയൻ, പടിഞ്ഞാർ അംബിക സ്കൂൾ മാനജർ ശ്രീധരൻ കാവുങ്കാൽ, പിടിഎ പ്രസിഡൻ്റ് കെവി രഘുനാഥൻ, ഉദുമ ഗ്രാമപഞ്ചായത് അംഗങ്ങളായ ബശീർ പാക്യാര, ചന്ദ്രൻ നാലാം വാതുക്കൽ, ജാസ്മിൻ റശീദ്, ബിന്ദു സുധൻ, ശകുന്തള ഭാസ്കരൻ, തുടങ്ങിയവർ പള്ളിസന്ദർശി ക്കാനെത്തി.

News, Uduma, Kasragod, Udma Padinhar, Mosque, Temple Committee, Opportunity for non-Muslims to visit the renovated mosque before its inauguration.

3000ൽ പരം ആളുകൾ പള്ളി സന്ദർശിച്ചതായി ഭാരവാഹികൾ പറഞ്ഞു. മസ്ജിദിൽ എത്തിയവരെ മധുര പാനീയവും പലഹാരങ്ങളും ഉദുമ പടിഞ്ഞാർ യുഎഇ കമിറ്റി സ്നേഹ കിറ്റും നൽകിയാണ് യാത്രയാക്കിയത്. ജമാഅത്ത് കമിറ്റി പ്രസിഡൻ്റ് കെ കെ അബ്ദുല്ല ഹാജി, ജെനറൽ സെക്രടറി അബ്ദുർ റഹ് മാൻ സഫർ, ട്രഷറർ കെ ശാഫി ഹാജി, വൈസ് പ്രസിഡൻ്റ് കെ എം സാഹിദ്, സെക്രടറിമാരായ പികെ അശ്റഫ്, സി എ ഹാശിം, യു എ ഇ കമിറ്റി ഉപദേഷ്ടാവ് അബ്ദുല്ലക്കുഞ്ഞി സ്പീഡ് വേ, സ്വാഗത സംഘം കൺവീനർ യൂസഫ് കണ്ണംകുളം, ഖത്വർ കമിറ്റി പ്രസിഡൻ്റ് കെഎം അബ്ദുൽ ഖാദർ, യുഎഇ കമിറ്റി പ്രസിഡൻ്റ് എ ഹബീബു റഹ് മാൻ എന്നിവർ സ്വീകരിച്ചു.
News, Uduma, Kasragod, Udma Padinhar, Mosque, Temple Committee, Opportunity for non-Muslims to visit the renovated mosque before its inauguration.

News, Uduma, Kasragod, Udma Padinhar, Mosque, Temple Committee, Opportunity for non-Muslims to visit the renovated mosque before its inauguration.

News, Uduma, Kasragod, Udma Padinhar, Mosque, Temple Committee, Opportunity for non-Muslims to visit the renovated mosque before its inauguration.

News, Uduma, Kasragod, Udma Padinhar, Mosque, Temple Committee, Opportunity for non-Muslims to visit the renovated mosque before its inauguration.

Keywords: News, Uduma, Kasragod, Udma Padinhar, Mosque, Temple Committee, Opportunity for non-Muslims to visit the renovated mosque before its inauguration.

< !- START disable copy paste -->

Post a Comment