Join Whatsapp Group. Join now!
Aster MIMS 25/06/2023

Home | വീട് അഗ്നിക്കിരയാക്കിയ സംഭവം: യൂത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിന് ഭവനമൊരുക്കാൻ തൊഴിലാളി സംഘടന രംഗത്ത്; ഏകദിന ചലൻജിൽ വലിയ പങ്കാളിത്തം; സംശയിക്കുന്ന ഏതാനും പേരെ പൊലീസ് ചോദ്യം ചെയ്തു

'രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്'
ബേക്കൽ: (www.kasargodvartha.com) തച്ചങ്ങാട്ടെ യൂത് കോൺഗ്രസ് പ്രവർത്തകനും ഉദുമ - പള്ളിക്കര അർബൻ സഹകരണ സംഘം ജീവനക്കാരനുമായ സുജിത്തിന് വീടൊരുക്കാൻ തൊഴിലാളി സംഘടന രംഗത്ത്. സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ച സുജിത്തിന്റെ വീട് നിർമാണം പൂർത്തിയാക്കാൻ കെ സി ഇ എഫ് ഹൊസ്ദുർഗ് താലൂക് കമിറ്റിയാണ് രംഗത്തുവന്നത്.
               
News, Kerala, Kasaragod, Youth Congress, Police, Malayalam News, Top-Headlines, Malayalam-News Kasargod, Kasaragod-News, One day challenge for home construction.

സംഘടന നടത്തിയ ഏകദിന ചാലൻജിൽ വലിയ പങ്കാളിത്തമാണ് ലഭിച്ചത്. ഉച്ചയ്ക്ക് മുമ്പ് തന്നെ ഏതാണ്ട് 1.20 ലക്ഷം രൂപ ഗൂഗിൾ പേ വഴി സംഘടനയ്ക്ക് പിരിഞ്ഞു കിട്ടിയിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് സുജിത്തിന് ഉണ്ടായത്. വീടെന്ന സ്വപ്‌നം പൂർത്തീകരിക്കാനാണ് ഈ ഘട്ടത്തിൽ ബാങ്ക് ജീവനക്കാരുടെ സംഘടന മുന്നിട്ടിറങ്ങിയത്.

ചെറിയ ജോലിയിൽ നിന്ന് നിത്യ ജീവിത്തിന് ചിലവഴിച്ച് ബാക്കി വരുന്ന തുക സ്വരൂപിച്ച് ബാങ്ക് വായ്പ കൊണ്ട് പൂർത്തിയാക്കിയ വീടിനാണ് അജ്ഞാതർ തീവെച്ചത്. വാടക ക്വാർടേഴ്സിൽ നിന്ന് താമസം മാറി ഓണത്തിന് മുമ്പ് ഗൃഹപ്രവേശനം നടത്തുന്നതിന് ടൈൽസ് പാകുകയും ചെയ്തിരുന്നു. അവസാന മിനുക്ക് പണി മാത്രം ബാക്കിയുണ്ടാകുമ്പോഴാണ് ജൂലൈ 30ന് പുലർചെ തീവയ്പ് ഉണ്ടായത്.

വീടിന്റെ ടൈൽസിന് വെള്ളം ഒഴിക്കാൻ എത്തിയപ്പോഴാണ് സുജിത്ത് കത്തിക്കരിഞ്ഞ സ്വപ്‌ന ഭവനം കണ്ടത്. മുൻവശത്തെ വാതിലും കട്ടിലയും കത്തി നശിക്കുകയും ശുചിമുറിയുടെ ക്ലോസെറ്റ് അടിച്ച് പൊട്ടിക്കുകയും കുടിവെള്ളം സൗകര്യമുള്ള കുഴൽ കിണറിന്റെ പൈപും കേബിളും മുറിച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംശയം ഉള്ള ഏതാനും പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതിനിടയിലാണ് സുജിത്തിന്റെ സ്വപ്‍ന ഭവനം ഓണത്തിന് തന്നെ പൂർത്തിയാക്കാൻ കെ സി ഇ എഫ് തയ്യാറാക്കിയിരിക്കുന്നത്. സ്വരൂപിച്ച തുക ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കാഞ്ഞങ്ങാട് നടക്കുന്ന ജില്ലാ കമിറ്റി യോഗത്തിന് ശേഷം സുജിത്തിന്റെ വീട്ടിലെത്തി കൈമാറുമെന്ന് കെ സി ഇ എഫ് ജില്ലാ പ്രസിഡന്റ് പി കെ വിനോദ് കുമാറും സെക്രടറി സി ഇ ജയനും അറിയിച്ചു.

Keywords: News, Kerala, Kasaragod, Youth Congress, Police, Malayalam News, Top-Headlines, Malayalam-News Kasargod, Kasaragod-News, One day challenge for home construction.< !- START disable copy paste -->

Post a Comment