തട്ടിപ്പിലൂടെയും മറ്റും സമ്പാദിക്കുന്ന പണമാണ് അനധികൃത ഇടപാടിനായി ഉപയോഗിക്കുന്നതെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും സ്വര്‍ണക്കടത്തും ഹവാല പണ വിതരണവും നടത്തുന്ന പല സംഘങ്ങള്‍ കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തത് കൊണ്ടാണ് പൊലീസ് റെയ്ഡും പരിശോധനയും നടത്താതിരിക്കുന്നത്.
കൃത്യമായ രഹസ്യ വിവരങ്ങള്‍ ലഭിച്ചത് കൊണ്ട് മാത്രമാണ് ഇത്തരം പണം ഇടപാടുകളെ കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നത്. മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നതിന് ഇങ്ങനെ കൈ നനയാതെ കിട്ടുന്ന പണം ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിയമപരമായി പണം അയക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ഉപയോഗിക്കാതെ തട്ടിപ്പ് സംഘങ്ങളെ ആശ്രയിക്കുന്നതിനെതിരെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
Keywords: Investigation, Police, Malayalam News, Kerala News, Kasaragod News, Kasaragod Police, One and a half crore rupees were seized within months: Police.
< !- START disable copy paste -->