Join Whatsapp Group. Join now!
Aster MIMS 25/06/2023

Inspection | ഓണം: വിപണിയിൽ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന; ലൈസൻസില്ലാതെയും വൃത്തിഹീനവുമായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോടീസ്; നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു

ഗുരുതര വീഴ്ചകൾ കണ്ടെത്തിയ കടകൾക്ക് പിഴ Onam, Inspection, Health Department, Police, Malayalam News
മംഗൽപാടി: (www.kasargodvartha.com) ഓണവിപണി പ്രമാണിച്ച് മംഗൽപാടി ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി വ്യാപക പരിശോധന നടത്തി. ബന്തിയോട് നിന്ന് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടിച്ചെടുക്കുകയും വ്യാപാരികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.

News, Kasaragod, Kerala, Onam, Inspection, Health Department, Police, Onam: Widespread inspection led by health department and police in market.

ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോടീസും കടകൾക്ക് റെക്ടിഫികേഷൻ നോടീസും ഇംപ്രൂവ്മെന്റ് നോടീസും നൽകി.

ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിക്സ്, ശർക്കര, നെയ്യ്, പച്ചക്കറികൾ, പഴങ്ങൾ, പരിപ്പുവർഗങ്ങൾ, മീൻ, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോടെൽ, ബേകറി, തട്ടുകടകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തി. ഭക്ഷ്യസുരക്ഷാ ലൈസൻസെടുക്കാതെ ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.

വ്യാപാരികൾ ഭക്ഷ്യ സുരക്ഷ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കേണ്ടതും ഉപഭോക്താക്കൾ കാണുന്ന വിധം സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപനക്കായി സ്ഥാപനത്തിൽ സൂക്ഷിക്കുകയോ, വിൽപന നടത്തുകയോ ചെയ്യരുത്. പായ്ക് ചെയ്ത ഭക്ഷണസാധനങ്ങൾ നിയമാനുസൃതമായ ലേബൽ വ്യവസ്ഥകളോടെ മാത്രമെ വിൽക്കാൻ പാടുളളൂ. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങൾ കർശനമായും പാലിച്ചിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Keywords: News, Kasaragod, Kerala, Onam, Inspection, Health Department, Police, Onam: Widespread inspection led by health department and police in market.
< !- START disable copy paste -->

Post a Comment