തിരുവോണത്തിൻ്റെ പിറ്റേന്നാൾ അവിട്ടം നാളിൽ ഓഗസ്റ്റ് 30 ന് രാവിലെ 10.30 ന് നടക്കുന്ന ഓണസദ്യയിൽ പഴങ്ങളും പച്ചക്കറികളും ഉപ്പു ചേർക്കാത്ത ചോറുമാണ് കാവിനടുത്ത റോഡരികിൽ കസേരകളും ഡസ്കുകളും നിരത്തി വാഴയിലയിൽ വിളമ്പുക. പ്രസിദ്ധമായ ഈ സദ്യ ഇക്കുറി പതിനാറാം വർഷത്തിലേക്ക് കടക്കുകയാണ്.
വായനശാലയും തൃശൂർ മൃഗശാലയും ചേർന്ന് നടത്തിയ പഠനത്തിൽ കുരങ്ങുകളുടെ എണ്ണം പത്തിൽ താഴെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷണം നൽകാൻ തീരുമാനിച്ചത്. അതിനുശേഷം പ്രദേശത്ത് കുരങ്ങുകളുടെ എണ്ണം വർധിച്ചതായി അധികൃതർ പറയുന്നു.
Keywords: News, Kasaragod, Kerala, Onam, Celebrations, Kerala Festivals, Onam Sadhya, Onam special sadya for monkeys.
< !- START disable copy paste -->