Join Whatsapp Group. Join now!
Aster MIMS 25/06/2023

Onam | നാടെങ്ങും ഓണ ലഹരിയില്‍: പകിട്ടോടെ നേപാളിലും ആഘോഷം; ജെനറല്‍ ആശുപത്രിയിലെ 'പൊന്നോണം 23' ഉത്സവാന്തരീക്ഷത്തില്‍ സമാപിച്ചു

നവ്യാനുഭവമായി പൂക്കളവും സദ്യയും മത്സരങ്ങളും Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya
കാഠ്മണ്ഡു: (www.kasargodvartha.com) നേപാളിലെ കാഠ്മണ്ഡുവിലുള്ള കാദംബരി മെമോറിയല്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് മാനജ്മെന്റ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബെറ്റര്‍ ലൈഫ് ഫൗന്‍ഡേഷന്‍ എന്ന എന്‍ ജി ഒ യും ചേര്‍ന്ന് ഇന്റര്‍നാഷണല്‍ സോഷ്യല്‍ വര്‍ക് എക്സ്ചേന്‍ജ് പ്രോഗ്രാമിന്റെ ഭാഗമായി നേപാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ബെറ്റര്‍ ലൈഫ് ഫൗന്‍ഡേഷന്‍ സ്ഥാപകന്‍ മോഹന്‍ദാസ്, വയലാംകുഴി ഡോ. കാര്‍ത്തിക മണിയറ, രേവതി രാജ്, നിയാസ് എംഎ, കാദംബരി മെമോറിയല്‍ കോളജ് പ്രിന്‍സിപല്‍ പ്രതിപ്ത കാദംബരി എന്നിവര്‍ ഓണാഘോഷത്തിന് നേതൃത്വം നല്‍കി.
    
Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya, Onam celebrates across world.

ചടങ്ങില്‍ കോളജ് പ്രിന്‍സിപല്‍ പ്രതിപ്ത കാദംബരിക്ക് ഓണസമ്മാനമായി കേരള സാരിയും കേരള വിഭവങ്ങളും നല്‍കി. ചടങ്ങില്‍ ഡോ. കാര്‍ത്തികയും രേവതി രാജുവും ബെറ്റര്‍ ലൈഫ് ഫൗന്‍ഡേഷനെക്കുറിച്ചും കാസര്‍കോട് ജില്ലയുടെ പ്രത്യേകതകളെ ക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു. കോളജ് മുറ്റത്ത് ഒരുക്കിയ ഓണപ്പൂക്കളവും ഓണസദ്യയും നവ്യാനുഭവമായി.

ജെനറല്‍ ആശുപത്രിയിലെ പൊന്നോണം 23 ഉത്സവാന്തരീക്ഷത്തില്‍ സമാപിച്ചു

കാസര്‍കോട്: ജെനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊന്നോണം 23 ഓണാഘോഷ പരിപാടിക്ക് ഉത്സവാന്തരീക്ഷത്തില്‍ സമാപനം. ഇതിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ജീവനക്കാരുടെ കൂട്ടായ്മ ആഘോഷത്തിന് ആവേശം പകര്‍ന്നു. 22 ഓളം ഇനങ്ങളടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
    
Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya, Onam celebrates across world.

സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരങ്ങള്‍ ആവേശം പകര്‍ന്നു. ഡോ. സുനില്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടീം ചിത്തിര ഓവറോള്‍ ചാംപ്യന്മാരായി. ഡോ. വാസന്തിയുടെ നേതൃത്വത്തിലുള്ള ടീം ചോതി രണ്ടാം സ്ഥാനം നേടി. മുപ്പതോളം ' ഇനങ്ങളിലായി കലാ കായിക മല്‍സരങ്ങള്‍ നടന്നിരുന്നു. ജീവനക്കാരെ തിരുവോണം, അത്തം ചോതി ,ചിത്തിര എന്നിങ്ങനെ നാല് ഗ്രൂപുകളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
    
Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya, Onam celebrates across world.

വിജയികള്‍ക്ക് സുപ്രണ്ട് ഡോ. ജമാല്‍ അഹ്മദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡണ്ട് ഡോ. സുനില്‍ ചന്ദ്രന്‍ പി വി, സെക്രടറി ബ്രദര്‍ അനീഷ്, ട്രഷറര്‍ സതീഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
   
Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya, Onam celebrates across world.

Keywords: Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya, Onam celebrates across world.
< !- START disable copy paste -->

Post a Comment