Join Whatsapp Group. Join now!
Aster MIMS 25/06/2023

Girl's Death | നഴ്‌സറി വിദ്യാർഥിനിയുടെ മരണം: സ്‌കൂൾ ബസ് ജീവനക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബ്ലോക് പഞ്ചായത് അംഗം

കലക്ടർക്കും പൊലീസ് മേധാവിക്കും പരാതി നൽകി Accident, Nursery student, School Bus, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) കമ്പാർ ശ്രീബാഗിലു പെരിയടുക്കത്ത് നഴ്‌സറി സ്കൂൾ വിദ്യാർഥിനി ആഇശ സോയ സ്‌കൂൾ ബസ് ഇടിച്ച് മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബ്ലോക് പഞ്ചായത് അംഗം ജമീല അഹ്‌മദ്‌ ആവശ്യപ്പെട്ടു. ജില്ലാ കലക്ടർക്കും പൊലീസ് മേധാവിക്കും ജമീല ഇതുസംബന്ധിച്ച് പരാതി നൽകി.

News, Kasaragod, Kerala, Accident, Nursery student, School Bus, Nursery girl's death: Block panchayat member wants to file case against school bus staff.

ദാരുണ സംഭവത്തിന് പ്രധാന കാരണം സ്കൂൾ ബസ് ഡ്രൈവറുടെയും ആയയുടെയും അശ്രദ്ധയാണെന്ന് ഇവർ പരാതിയിൽ ആരോപിച്ചു. ബസ് ഡ്രൈവർ മൊബൈൽ ഫോണിൽ ആയിരുന്നുവെന്നാണ് ആക്ഷേപമെന്നും ആയ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തയ്യാറായില്ലെന്നുമാണ് ജമീല അഹ്‌മദ്‌ പറയുന്നത്.

സ്കൂൾ ബസിന്റെ ഡ്രൈവർമാർ മിക്കപ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും ആയമാർ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ജാഗ്രതക്കുറവ് കാണിക്കുന്നതായും വ്യാപകമായ പരാതിയുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ കർശന നടപടി ഉണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Keywords: News, Kasaragod, Kerala, Accident, Nursery student, School Bus, Nursery girl's death: Block panchayat member wants to file case against school bus staff.
< !- START disable copy paste -->

Post a Comment